പ്രകൃതി ദുരന്ത മുന്നറിയിപ്പ്; സൈറൺ പരീക്ഷണം ഇന്ന്

കണ്ണൂർ: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വാഴ്ച നടക്കും.ജില്ലയിൽ ആറിടത്താണ് സൈറൺ സ്ഥാപിച്ചത്. കണ്ണൂർ ഗവ. സിറ്റി എച്ച്എസ്എസ്, തിരുവങ്ങാട് ഗവ. എച്ച്എസ്എസ്, ആറളം ഫാം എച്ച്എസ്എസ്, പെരിങ്ങോം എച്ച്എസ്എസ്, സൈക്ലോൺ ഷെൽറ്റർ, കതിരൂർ, ബോയ്‌സ് പ്രീ മെട്രിക് ഹോസ്റ്റൽ നടുവിൽ എന്നിവിടങ്ങളിലാണ് ജില്ലയിൽ ഈ സംവിധാനമുള്ളത്. സ്കൂൾ കേന്ദ്രങ്ങളിലെ സൈറണുകളുടെ പരീക്ഷണം വൈകിട്ട് നാലിന് ശേഷമായിരിക്കും.