Connect with us

Kerala

മഴക്കാലമെത്തിയതോടെ എലിപ്പനി ബാധിതരും കൂടി; സ്വയം ചികിത്സ പാടില്ല, കരുതൽ വേണം ഇക്കാര്യങ്ങളിൽ

Published

on

Share our post

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. എലിപ്പനിബാധിച്ചാണ് ഏറ്റവും കൂടുതൽ പേർ ചികിത്സക്കെത്തുന്നത്. പനിബാധിച്ചാൽ സ്വയംചികിത്സ പാടില്ലെന്നും ഡോക്ടറുടെ അടുത്തെത്തി ചികിത്സതേടണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.

സംസ്ഥാനത്ത്‌ ഇതുവരെ 911 പേരാണ് എലിപ്പനിബാധിച്ച് ചികിത്സതേടിയത്. 48 പേർ മരിച്ചു. 2024 ജനുവരി മുതൽ ജൂൺ ഏഴുവരെയുള്ള കണക്കാണിത്. മേയിൽ മാത്രം 192 പേർക്ക് എലിപ്പനി ബാധിച്ചു. എട്ടുപേർ മരിച്ചു. ജൂൺ മാസത്തിൽ ഇതുവരെ വരെ 55 പേർക്കാണ് എലിപ്പനി ബാധിച്ചത്. അഞ്ചുപേർ മരിച്ചു.

നിർദേശങ്ങളിങ്ങനെ

കൈകാലുകളിൽ മുറിവുകളുള്ളപ്പോൾ വെള്ളക്കെട്ടുകളിലും മലിനജലത്തിലും ഇറങ്ങരുത്.
ജോലിക്കായി വെള്ളത്തിൽ ഇറങ്ങേണ്ടിവന്നാൽ മുറിവുകൾ വെള്ളംകടക്കാത്തവിധം പൊതിഞ്ഞ് സൂക്ഷിക്കുക.
രോ​ഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലിചെയ്യുന്നവർ കൈയുറകളും കാലുറകളും ധരിക്കുക.
ജോലിചെയ്യുന്ന കാലയളവിൽ പ്രതിപോധമരുന്നായ ‍ഡോക്സിസൈക്ലിൻ ​ഗുളിക ആരോ​ഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം. എല്ലാ സർക്കാർ ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിന്നും ഡ‍ോക്സിസൈക്ലിൻ ​ഗുളിക സൗജന്യമായി ലഭിക്കും.
നാല് അവയവങ്ങൾ അപകടത്തിലാകും

എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്.

കരൾ: കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു.

ശ്വാസകോശം: അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും.

വൃക്കകൾ: അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക്‌ പരാജയം സംഭവിക്കും. മൂത്രം കുറയും. ക്രിയാറ്റിനിൻ കൂടും.

ഹൃദയം: മയോഗാർഡൈറ്റിസ് എന്ന സങ്കീർണത വരും. ബി.പി. താഴും. ശ്വാസംമുട്ടും. ഹൃദയപരാജയം വരും.

രോഗാണു

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ. മാസങ്ങളോളം നശിക്കാതെ കിടക്കാനുള്ള ശേഷി.

രോഗവാഹകർ

പ്രധാനമായും എലി. കന്നുകാലികൾ, പന്നി, നായ എന്നിവയും വാഹകരാവാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രോഗം പകരാം.

പകരുന്നത്

ശരീരത്തിലെ മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കൾ പ്രവേശിക്കുക. വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളിലെ കനം കുറഞ്ഞ ശ്ലേഷ്മസ്തരം വഴിയും പകരാം.

ലക്ഷണങ്ങൾ

സാധാരണ വൈറൽ പനിയുമായി ഏറെ സാമ്യം. പനിയോടൊപ്പം അതിശക്തമായ പേശിവേദന, തലവേദന, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ പാടുകൾ, മഞ്ഞപ്പിത്തം. തുമ്മലും മൂക്കൊലിപ്പുമൊന്നും എലിപ്പനിയിൽ ഉണ്ടാകില്ല.

പ്രതിരോധിക്കാൻ

മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക. തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കുക. ഡോക്സിസൈക്ലിൻ പ്രതിരോധമരുന്നായി അധികൃതരുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

കടപ്പാട്

ഡോ. ബി. പദ്‌മകുമാർ
മെഡിസിൻ പ്രൊഫസർ,
ഗവ. മെഡിക്കൽ കോളേജ്
ആലപ്പുഴ


Share our post

Kerala

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ

Published

on

Share our post

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൌണ്ടിലേക്ക് ഇടുകയും, ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്‍റെ നിഗമനം.


Share our post
Continue Reading

Kerala

പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്ത, ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി

Published

on

Share our post

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും  ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

Published

on

Share our post

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


Share our post
Continue Reading

Trending

error: Content is protected !!