മലയോര ഹൈവേയിൽ പുഴക്കര ഭാഗത്ത് റോഡിൽ മരം പൊട്ടി വീണ് ഗതാഗതതടസ്സം

പേരാവൂർ: കൊട്ടിയൂർ തീർഥാടകർ ആശ്രയിക്കുന്ന മലയോര ഹൈവേയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.പുഴക്കര ഭാഗത്താണ് റോഡിലേക്ക് മരം പൊട്ടി വീണത്.നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.