എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനം പിണറായിയിൽ; സംഘാടക സമിതി രൂപവത്കരിച്ചു

കണ്ണൂർ : എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനം ജൂൺ 29, 30 തീയ്യതികളിൽ പിണറായി കൺവെൻഷൻ സെന്ററിലെ അഷറഫ് നഗറിൽ നടക്കും. പ്രതിനിധി സമ്മേളനം, പതാക-ദീപശിഖ ജാഥകൾ, ചരിത്ര പ്രദർശനം, അനുബന്ധ പരിപാടികൾ എന്നിവയും നടക്കും. സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം പിണറായി കൺവെൻഷൻ സെന്ററിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. എം. സുരേന്ദ്രൻ, കെ. മനോഹരൻ, പി.എസ്. സഞ്ജീവ്, വിഷ്ണു പ്രസാദ്, പി.എം. അഖിൽ, കെ. നിവേദ്, പി.കെ. ബിനിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ. ശശിധരൻ (ചെയർമാൻ), കെ. നിവേദ് (കൺവീനർ)