Connect with us

Kerala

സ്‌കൂൾ ക്ലാസ്‌ മുറികളിൽ ഇനി പത്രവായനാവേള

Published

on

Share our post

തിരുവനന്തപുരം: കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്‌മുറികളിൽ പത്രവായന പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പത്രവായനയ്ക്ക് പ്രത്യേകസമയം നിശ്ചയിക്കും. വായനാപോഷണ പരിപാടിക്കായി സർക്കാർ തയ്യാറാക്കിയ കരടുരേഖയിലാണ് നിർദേശം. വിശദ മാർഗരേഖ എസ്.സി.ഇ.ആർ.ടി. ഉടൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും.

എല്ലാ ക്ലാസ്‌മുറിയിലും പത്രങ്ങൾ ലഭ്യമാക്കുകയും പത്രപാരായണം നിരന്തര മൂല്യനിർണയത്തിൻ്റെ ഭാഗമാക്കുകയും ചെയ്യും. ആനുകാലികമായ വായനയെ പ്രോത്സാഹിപ്പിക്കുന്ന അപഗ്രഥനാത്മകവും വിശകലനരൂപത്തിലുമുള്ള ചോദ്യങ്ങൾ പൊതുപരീക്ഷയിൽ ഉൾപ്പെടുത്തും. പത്രവായനയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.

പഠനപ്രവർത്തനങ്ങൾ

അസംബ്ലിയില്ലാത്ത ദിവസങ്ങളിൽ ക്ലാസ് തുടങ്ങും മുമ്പ് നിശ്ചിത സമയം പത്രവായന.

ആഴ്ചയിലൊരിക്കലുള്ള സർഗവേളയിൽ ഒരാഴ്‌ചത്തെ പ്രധാന വാർത്തകൾ അവതരിപ്പിക്കൽ.

യു.പി.യിലും ഹൈസ്‌കൂളിലും ആഴ്‌ചയിലൊരിക്കൽ വാർത്തകളെക്കുറിച്ച് ചർച്ച.

വാർത്താവായനയ്ക്കായി സ്കൂ‌ൾ റേഡിയോ.

സ്കൂ‌ൾ തലത്തിൽ സ്വതന്ത്രമായി പത്രം തയ്യാറാക്കൽ.

പുരോഗതി വിലയിരുത്താൻ പരീക്ഷ, ക്വിസ്, വർക്ക്ഷീറ്റ്.

ഉപജില്ല മുതൽ സംസ്ഥാന തലംവരെ മത്സരങ്ങൾ.


Share our post

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

Published

on

Share our post

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


Share our post
Continue Reading

Kerala

2000 രൂപയ്ക്ക് മുകളിൽ യു.പി.ഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജി.എസ്ടി ചുമത്തുമോ? ഒടുവില്‍ വിശദീകരണവുമായി കേന്ദ്രം

Published

on

Share our post

ദില്ലി: 2000 രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജി.എസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്.

ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് യു.പി.ഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ യു.പി.ഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.


Share our post
Continue Reading

Kerala

ഒമ്പതുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

Published

on

Share our post

കോഴിക്കോട്: ഒമ്പതു വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് വെളിമണ്ണയില്‍ ആണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്. വെളിമണ്ണ യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കളിക്കാന്‍ പോയ കുട്ടി രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!