കണ്ണൂർ വെറ്ററിനറി യൂണിറ്റിൽ കരാർ നിയമനം

കണ്ണൂർ : റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിൽ, വെറ്ററിനറി സർജൻ, റേഡിയോ ഗ്രാഫർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളും പകർപ്പും സഹിതം ജൂൺ പത്തിന് ഹാജരാകണം. വെറ്ററിനറി സർജൻ ഇന്റർവ്യൂ രാവിലെ 11നം റേഡിയോ ഗ്രാഫർ ഇന്റർവ്യൂ ഉച്ചക്ക് 12നം കണ്ണൂർ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കും. അന്ന് അവധി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2700267.