മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം.
ജൂലൈ 15ന് മുൻപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത് കുളം, വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട് – 673005 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kmtboard.in ഫോൺ: 0495 2966577, 9188230577