ന്യൂസിലൻഡ് പൊലീസിൽ മലയാളി യുവാവിന് നിയമനം

കാലടി : മലയാളി യുവാവിന് ന്യൂസിലൻഡ് പൊലീസിൽ നിയമനം. അയ്യമ്പുഴ പഞ്ചായത്ത് ചുള്ളി അറക്കൽ വീട്ടിൽ ബിജുവിന്റെയും റീത്തയുടെയും മകൻ റിജുമോനാണ് (26) നിയമനം ലഭിച്ചത്. പ്ലസ്‌ടുവിനുശേഷം ഒൻപത് വർഷം മുമ്പ് അവിടെയെത്തിയ റിജു, ഹോട്ടൽ മാനേജ്മെന്റ് പാസായി ഷെഫായി ജോലി ചെയ്യുകയായിരുന്നു. ഇടയ്‌ക്ക് അവിടത്തെ സർക്കാർ പരീക്ഷകൾ എഴുതുകയും വിജയിക്കുകയും ചെയ്തു. 2023 ഒക്ടോബറിലാണ് പൊലീസ് പരീക്ഷ പാസായി നിയമനം ലഭിച്ചത്. ഒരു സഹോദരനുണ്ട്.