ലോഗിന്‍ ചെയ്യാതെ തന്നെ അതിവേഗ പെയ്‌മെന്റ്; കെ.എസ്.ഇ.ബി ആപ്പ് നവീകരിച്ചു

Share our post

തിരുവനന്തപുരം : നിരവധി സൗകര്യങ്ങളും പുതുമകളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും ആപ്പില്‍ അവസരമുണ്ട്.

ആപ്പില്‍ ലോഗിന്‍ ചെയ്യാതെ തന്നെ 13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒ.ടി.പി.യും രേഖപ്പെടുത്തി അനായാസം പെയ്‌മെന്റ് ചെയ്യാന്‍ കഴിയും എന്നതടക്കം സൗകര്യങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടാണ് ആപ്പ് നവീകരിച്ചതെന്നും കെ.എസ്.ഇ.ബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!