തലക്കാണി സ്‌കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം

കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ. സുനീന്ദ്രൻ, ഉഷ അശോക് കുമാർ, എ.ഇ.ഒ ബാബുരാജ്, കെ. ശ്രീകാന്ത്, ജിം നമ്പുടാകം, ജിജോ അറക്കൽ, പ്രഥമധ്യാപകൻ എം.പി. സിറാജുദ്ദീൻ, കെ.സി. ഷിന്റോ എന്നിവർ സംസാരിച്ചു.