ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്; കർശന നടപടി ഉണ്ടാകും- ആരോഗ്യമന്ത്രി

Share our post

തി​രു​വ​ന​ന്ത​പു​രം: മെഡിക്കൽ വിദ്യാഭ്യാസ രം​ഗത്ത് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലെന്നും അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നോൺ പ്രാക്ടീസിങ് അലവൻ‍സ് ഡോക്ടർമാർക്ക് നൽകുന്നുണ്ട്. എന്നിട്ടും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ പ്രശ്നം രൂക്ഷമാണ്. അതുകൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ഇനി സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ദൈനംദിന കാര്യങ്ങൾ കൃത്യമായ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!