ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒരു പ്രതികൂടി പിടിയിൽ

Share our post

പാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി. 22 ആം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്സൽ ആണ് പിടിയിലായത്. എ.എസ്.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഷെയ്ഖ് അഫ്സലിനെ പിടികൂടിയത്. പൊള്ളാച്ചിയിൽ ഭാര്യ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് അഫ്‌സൽ. കേസിൽ ഇതോടെ 22 പേർ അറസ്റ്റിലായി.

2021 നവംബർ15നാണ് കൊലപാതകം നടന്നത്. ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ.എസ്. എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപ്പെടുത്തിയത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം. 24 പേരാണ് കേസിൽ പ്രതികൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!