കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ : കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
* 2024-25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്‌മെൻ്റ് പരിശോധിക്കാം.
* നാലാം സെമസ്റ്റർ (റഗുലർ, സപ്ലിമെൻ്റ്റി, ഇംപ്രൂവ്മെൻ്റ്) ഏപ്രിൽ 2024-ന്റെ ബി.എസ്‍.സി ലൈഫ് സയൻസ് (സുവോളജി) & കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിന്റെ കംപ്യൂട്ടേഷണൽ ബയോളജി പ്രായോഗിക പരീക്ഷ പത്തിന് രാജപുരം സെയ്ൻ്റ് പയസ് ടെൻത്ത് കോളേജിൽ നടത്തും.
* നാലാം സെമസ്റ്റർ ബി.എസ്‍.സി കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ജിയോളജി ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ, ഏഴ് മുതൽ ജൂൺ 21 വരെ അതത് കോളേജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.