Connect with us

THALASSERRY

ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം

Published

on

Share our post

തലശ്ശേരി : തലശ്ശേരി-മാഹി ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം. നിർത്തിയിട്ട വാഹനത്തിലിടിച്ചാണ് രണ്ട് അപകടങ്ങൾ‌. ഇതിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ചോനാടത്ത് നടന്ന അപകടത്തിൽ ബാലുശ്ശേരി പൂനൂർ മങ്ങാട് ഇയ്യച്ചേരി അബ്ദുറഹിമാൻ (42) മരിച്ചു. നിർത്തിയിട്ട ചരക്കുലോറിയിൽ മിനിലോറിയിടിച്ചാണ് അപകടം. മേയ് 28-ന് പുലർച്ചെ നടന്ന അപകടത്തിൽ ആലപ്പുഴ കോമളപുരത്ത് വട്ടക്കേരി വീട്ടിൽ ശിവപ്രസാദ് (39) മരിച്ചിരുന്നു. ഈസ്റ്റ് പള്ളൂർ സിഗ്നലിൽ നിർത്തിയിട്ട മരംകയറ്റിയ ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. ലോറിയിൽ മരത്തടികൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു അന്ന്. ബൈപ്പാസിൽ തെരുവുവിളക്കില്ല. അതിനാൽ വാഹനങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല.

ഈസ്റ്റ് പള്ളൂർ സിഗ്നലിനടുത്ത് ജൂൺ ഒന്നിന് രാവിലെ നടന്ന അപകടത്തിൽ ഓട്ടോഡ്രൈവർ മുത്തു(67) മരിച്ചിരുന്നു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ഒരു മാസം മുൻപ് ബൈപ്പാസിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈപ്പാസ് തുറന്നശേഷം ഈസ്റ്റ് പള്ളൂർ സിഗ്നലിനടുത്ത് മാത്രം ചെറുതും വലുതുമായ 75 അപകടങ്ങൾ നടന്നു. നിട്ടൂർ, ചോനാടം എന്നിവിടങ്ങിൽ സർവീസ് റോഡും അപകടമേഖലയായി മാറുകയാണ്. കൊളശ്ശേരിയിലുള്ള ടോൾപ്ലാസ ഒഴിവാക്കാൻ വലിയ വാഹനങ്ങൾ വരെ നിട്ടൂർ, ചോനാടം എന്നിവിടങ്ങളിൽ സർവീസ് റോഡിലിറങ്ങി സഞ്ചരിക്കുകയാണ്. ഇത് സർവീസ് റോഡിൽ തിരക്ക് കൂട്ടുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യുന്നു.


Share our post

THALASSERRY

തകർന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു

Published

on

Share our post

തലശ്ശേരി: തകർന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു. മുഴപ്പിലങ്ങാട്-മാഹി ബൈപാസിലേക്ക് വാഹനങ്ങൾ കയറാനും ഇറങ്ങാനുമുള്ള കൊളശേരി, ചോനാടം ഭാഗത്തുള്ള സർവീസ് റോഡുകളാണ് അടച്ചത്. റോഡുകളിൽ ചിലയിടത്ത് കുണ്ടുംകുഴിയും രൂപപ്പെട്ടിരുന്നു. ടാറിങും പൂർണമായില്ല. അപകടം പതിവായതോടെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങൾക്കു മുമ്പ് ജില്ലാ ഭരണാധികാരികളും ബൈപാസ് അധികൃതരും കരാർ കമ്പനി പ്രതിനിധികളും ഇവിടം സന്ദർശിച്ച് പ്രശ്‌നം വിലയിരുത്തി.


Share our post
Continue Reading

THALASSERRY

മഴക്കാഴ്ച,​ഉദ്യാനഭംഗി കൺകുളിരും കാഴ്ചയായി ജഗന്നാഥ സന്നിധി

Published

on

Share our post

തലശ്ശേരി:മഴയിൽ കുളിച്ച് നിൽക്കുന്ന ഉദ്യാനം,​ പൂജാപുഷ്പങ്ങളായ ചെത്തി അടക്കം കുലകുലകളായി പൂത്തുനിൽക്കുന്നു,​ മുൻവശത്ത് സുവർണകാന്തിയിൽ സൂര്യകാന്തികൾ- ശ്രീ നാരായണഗുരുദേവൻ തൃക്കൈകൾ കൊണ്ട് പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രം വിശ്വാസത്തിനപ്പുറം വർഷകാലത്തെ നയനമനോഹര കാഴ്ച കൂടിയാണിപ്പോൾ. ക്ഷേത്രത്തിന് ചുറ്റിലും പൂക്കളുമായി നിൽക്കുന്ന ചെടികൾ സാധാരണ ക്ഷേത്രക്കാഴ്ചകളിൽ നിന്ന് വേറിട്ടുനിൽക്കുകയാണ്. ക്ഷേത്രത്തിന് ചുറ്റും ഉദ്യാനം വേണമെന്ന ഗുരുവിന്റെ സങ്കൽപ്പത്തിലൂന്നിയാണ് ഇത് ഒരുക്കിയത്. ഭക്തർക്ക് പുറമെ പ്രകൃതി സ്‌നേഹികളേയും ഇവിടേക്ക് ആകർഷിക്കുന്നതാണ് ഈ ഉദ്യാനസൗന്ദരംയം. ചുറ്റിലും പലനിറങ്ങളിലും രൂപങ്ങളിലുമുള്ള വർണപ്പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനും ധാരാളം പേർ മഴക്കാലത്തും എത്തുന്നുണ്ട്.അത്യപൂർവമായ നാഗലിംഗപുഷ്പം തൊട്ട് ഇന്ത്യൻ ദേശീയപുഷ്പമായ താമര വരെ ഇവിടെ വിരിഞ്ഞ് നിൽപ്പുണ്ട്. കർണ്ണാടക സ്വദേശിയായ ശിവനാണ് ചെടികളെ പരിപാലിക്കുന്നത്.അഡ്വ.കെ സത്യന്റെ അദ്ധ്യക്ഷതയിലുള്ള ശ്രീ ജ്ഞാനോദയ യോഗത്തിന്റെ പ്രത്യേകശ്രദ്ധ തന്നെ ക്ഷേത്രോദ്യാന പരിപാലത്തിലുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാനത്തെ ആദ്യത്തെ ഇ-സ്‌പോർട്സ് കേന്ദ്രം തലശ്ശേരിയിൽ

Published

on

Share our post

തലശ്ശേരി:സംസ്ഥാനത്തെ ആദ്യ ഇ-സ്‌പോർട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്‌പോർട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കും.

ഇതിനായി എം.എൽ.എ ഫണ്ടിൽനിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ മാസം13ന് സംസ്ഥാന സ്‌പോർട്സ് ഡയറക്ടർ ഉൾപ്പെടെയുള്ള വിദഗ്ദ്ധസംഘം സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും.നിയമസഭാ സ്പീക്കറുടെ ചേംബറിൽ സ്പീക്കർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗത്തിൽ സ്‌പോർട്സ് വകുപ്പുമന്ത്രി വി.അബ്ദുറഹ്മാൻ, കിഫ്ബി ജി.എം.ഷൈല, സ്‌പോർട്സ് ഡയറക്ടർ വിഷ്ണുരാജ് ,, എസ്.കെ.എഫ് സി ഇ.ഒ. അജയകുമാർ, സ്‌പോർട്സ് വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കുമാർ പങ്കെടുത്തു.


Share our post
Continue Reading

Kerala4 hours ago

ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

Kerala4 hours ago

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട ;ഉത്തരവിറക്കി സർക്കാർ

Kannur4 hours ago

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം

Kerala5 hours ago

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ 19 ഒഴിവ്; അപേക്ഷ ജൂലൈ 17 വരെ

Kerala5 hours ago

പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവം; പിതാവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

MATTANNOOR7 hours ago

മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്

Kerala7 hours ago

പ്ലസ് വൺ: ഒൻപത്‌ ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ മെറിറ്റ് സീറ്റ്

Kerala7 hours ago

പ്ലാവിലുണ്ട് പലതരം മധുരം; സ്ഥല ലഭ്യത നോക്കി വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യാം

Kerala10 hours ago

ആഘോഷ അവധികളിൽ പ്രത്യേക ട്രെയിൻ സർവീസ്

Kerala10 hours ago

അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News4 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!