കീഴൂരിലും കീഴൂർകുന്നിലും ഇരുചക്ര വാഹനാപകടം; വിദ്യാർത്ഥി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Share our post

ഇരിട്ടി : കീഴൂർകുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഇരിട്ടി കോറമുക്കിലെ മുഹമ്മദ്‌ റസിൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.45ഓടെ കീഴൂർകുന്നിലാണ് ആദ്യ അപകടം നടന്നത്.പയഞ്ചേരി കോറ സ്വദേശികളായ മുഹമ്മദ് റസിൻ, മുഹമ്മദ് നജാദ് എന്നിവർ സഞ്ചരിച്ച സ്‌കൂട്ടി നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതുരമായി പരിക്കേറ്റ മുഹമ്മദ് റസിൻ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു.

ഈ അപകടത്തിന് തൊട്ടു പിന്നാലെയാണ് കീഴൂർ രജിസ്ട്രാഫീസിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ രണ്ടാമത്തെ അപകടം നടന്നത്. പുന്നാട് അത്തപ്പുഞ്ച സ്വദേശികളായ ഷാദിൽ, രാജീവൻ എന്നിവർ സഞ്ചരിച്ച ബൈക്ക് മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേർക്കും സാരമായി പരിക്കേറ്റു. അപകടങ്ങളിൽപെട്ടവരെ കീഴൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യാസ്ത്രികളിലേക്ക് മാറ്റിയെങ്കിലും മുഹമ്മദ്‌ റസിൻ മരണപ്പെടുകയായിരുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!