സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ച് വിടും

Share our post

തിരുവനന്തപുരം : സേലം ഡിവിഷനിലെ വിവിധ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പാലക്കാട്‌ വഴി പോകുന്ന ട്രെയിനുകൾ കോയമ്പത്തൂർ, കോയമ്പത്തൂർ നോർത്ത്‌ സ്‌റ്റേഷനുകളിൽ പോകില്ല.

● ചെന്നെ എഗ്‌മോർ– മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16159) ചൊവ്വ, ബുധൻ ദിവസങ്ങളിൽ പോത്തന്നൂർ വഴിയാകും സർവീസ്‌. പോത്തന്നൂരിൽ അധിക സ്‌റ്റോപ്പുണ്ട്‌.

● ന്യൂഡൽഹി–തിരുവനന്തപുരം സെൻട്രൽ കേരള എക്‌സ്‌പ്രസ്‌ (12626) ചൊവ്വാഴ്‌ച പോത്തന്നൂർ വഴി.

● കെ.എസ്‌.ആർ ബംഗളൂരു –എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ (12677) ബുധൻ, വ്യാഴം ദിവസങ്ങളിൽ പോത്തന്നൂർ വഴി.

● ആലപ്പുഴ–ധൻബാദ്‌ എക്‌സ്‌പ്രസ്‌ (13352) ബുധൻ, വ്യാഴം ദിവസങ്ങളിൽ പോത്തന്നൂർ വഴി.

● എറണാകുളം–കെ.എസ്‌.ആർ ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (12678) ബുധൻ, വ്യാഴം ദിവസങ്ങളിൽ പോത്തന്നൂർ വഴി.

● ഷാലിമാർ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22642) ചൊവ്വാഴ്‌ച പോത്തന്നൂർ വഴി.

● ശ്രീ വൈഷ്‌ണോദേവി കത്ര–-കന്യാകുമാരി ഹിമസാഗർ എക്‌സ്‌പ്രസ്‌ പത്തിന്‌ പോത്തന്നൂർ വഴി.

● ഷൊർണൂർ–കോയമ്പത്തൂർ പാസഞ്ചർ സ്‌പെഷ്യൽ (06458) ഏഴിനും പത്തിനും പോത്തന്നൂർവരെ.

● കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ സ്‌പെഷ്യൽ (06459) 7, 10 തീയതികളിൽ പോത്തന്നൂരിൽനിന്ന്‌ പുറപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!