വൈദ്യുതി ലൈനിന് സമീപം മരം നടരുത്: കെ.എസ്.ഇ.ബി

തിരുവനന്തപുരം : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടുന്ന വൃക്ഷത്തൈകൾ വൈദ്യുതി ലൈനിന് താഴെയോ സമീപത്തോ നട്ടുപിടിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി. ഇപ്പോൾ നടുന്ന തൈകൾ ഭാവിയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കാൻ ഇടയാകാതിരിക്കാനാണ് നിർദേശം.