“നമ്മുടെ ഭൂമി, നമ്മുടെ ഭാവി”; ഇന്ന്‌ ലോക പരിസ്ഥിതി ദിനം

Share our post

തിരുവനന്തപുരം : “നമ്മുടെ ഭൂമി, നമ്മുടെ ഭാവി” പ്രകൃതിയുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ട്‌ ബുധനാഴ്ച ലോക പരിസ്ഥിതി ദിനം ആചരിക്കും. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ പുനരധിവസിപ്പിക്കാനും പാരിസ്ഥിതിക നശീകരണം കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്‌ പ്രധാന ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയിൽ വരുത്തിയ മാറ്റങ്ങൾക്ക്‌ അനുസരിച്ച് കൃഷിരീതി ചിട്ടപ്പെടുത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈവർഷം ലക്ഷ്യമിടുന്നത്. കൃഷിഭൂമി സംരക്ഷണം, പോഷകസമൃദ്ധി ഉറപ്പാക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കൃഷി വകുപ്പ് നടപ്പാക്കുന്ന പരിപാടി ക്ലിഫ് ഹൗസിൽ ഫലവൃക്ഷത്തൈ നട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതലത്തിൽ ഉദ്‌ഘാടനം ചെയ്യും. ബുധൻ രാവിലെ ഒമ്പതിനാണ്‌ പരിപാടി. കോട്ടുക്കോണം മാവ്, സീതപ്പഴം, ചെമ്പരത്തി, വരിക്ക പ്ലാവ്, കിലോ പേര, തായ്‌ലൻഡ് ചാമ്പ എന്നിവയുടെ തൈകളായിരിക്കും ക്ലിഫ് ഹൗസിൽ നടുക.കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിപാടിയുടെ ഭാഗമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!