ചന്തേരയിലെ കുതിരച്ചന്തം ; ഒന്നാംക്ലാസുകാർക്ക്‌ ഒന്നാംതരം കുതിര സവാരി

Share our post

തൃക്കരിപ്പൂർ (കാസർകോട്‌): ഒന്നാംക്ലാസുകാർക്ക്‌ ഒന്നാംതരം കുതിര സവാരിയൊരുക്കി ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്‌കൂൾ. ആദ്യദിനം സങ്കടപ്പെട്ട് സ്‌കൂളിലെത്തിയവർക്ക്‌ കുതിരവണ്ടി കണ്ടപ്പോൾ ചെറുപുഞ്ചിരി വിടർന്നു. സിനിമയിലും പാർക്കിലുമൊക്കെ കണ്ട കുതിര കൺമുന്നിലെത്തിയപ്പോൾ വല്ലാത്ത കൗതുകം. പിന്നാലെ തിക്കും തിരക്കുമായി കുതിരസവാരി. പുത്തിലോട്ടെ വിജയന്റെ കുതിരവണ്ടിയിൽ ഒരു രാജകീയ യാത്ര. അതിനുശേഷമാണ്‌ എല്ലാവരും ക്ലാസിൽ കയറിയത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!