കണ്ണൂരിൽ സുധാകരന് ലീഡ് സംസ്ഥാനത്ത് യു.ഡി.എഫ് മുന്നിൽ

Share our post

കണ്ണൂർ : കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ ലീഡ് ചെയ്യുന്നു. സുധാകരന്റെ ഭൂരിപക്ഷം 30000 കടന്നു. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരൻ ലീഡ് ചെയ്യുന്നുണ്ട്. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എം.വി. ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബി.ജെ.പി സ്ഥാനാർഥി രഘുനാഥ് യു.ഡി.എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല. സുധാകരനെ സംബന്ധിച്ച്‌ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള ആശ്വാസ വിജയമായിരിക്കും ഇത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!