കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകൾ

Share our post

കണ്ണൂർ : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. 

  • ചാലോട് എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (ജൂനിയർ), അറബിക് (ജൂനിയർ). അഭിമുഖം അഞ്ചിന് ഉച്ചക്ക് രണ്ടിന്.
  • ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബയോളജി, സോഷ്യൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, പാർട്ട് ടൈം അറബിക്‌. അഭിമുഖം അഞ്ചിന് രാവിലെ 11-ന്.
  • കല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുകളുണ്ട്. നോൺ വൊക്കേഷണൽ ടീച്ചർ ഗണിതം (സീനിയർ), ഇംഗ്ലീഷ് (സീനിയർ), ജി.എഫ്.സി (ജൂനിയർ), ഫിസിക്സ് (ജൂനിയർ). അഭിമുഖം ജൂൺ അഞ്ചിന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.
  • കൂത്തുപറമ്പ് വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, സോഷ്യൽ സയൻസ്, ഡ്രോയിങ്. അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന്.
  • തലശ്ശേരി ചിറക്കര ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്. അഭിമുഖം ചൊവ്വാഴ്ച 10.30-ന്.
  • കോളയാട് പാലയത്തുവയൽ ഗവ. യു.പി സ്‌കൂളിൽ യു.പി.എസ്.ടി അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്.
  • ഇരിട്ടി മട്ടിണി ആശാൻ മെമ്മോറിയൽ എ.എൽ.പി സ്‌കൂളിൽ എൽ.പി.എസ്.എ അഭിമുഖം അഞ്ചിന് രാവിലെ 10.30-ന്.
  • ഇരിട്ടി മുഴക്കുന്ന് ഗവ. യു.പി സ്‌കൂളിൽ യു.പി.എസ്.ടി അഭിമുഖം നാലിന് ഉച്ചയ്ക്ക് രണ്ടിന്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!