യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കണ്ണൂർ ജില്ലാ സമ്മേളനം

കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കണ്ണൂർ ജില്ലാ സമ്മേളനം നോളജ് സെന്റർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ ട്രഷറർ മനോഹരൻ പയ്യന്നൂർ, നിജാം ബക്ഷി, ആലിക്കുട്ടി ഹാജി, കെ.എം.ബഷീർ, ബുഷ്‌റ ചിറക്കൽ, ടി.പി.ഷാജി, സിനോജ് മാക്‌സ് എന്നിവർ സംസാരിച്ചു.