കാലിക്കറ്റ് സർവകലാശാല വാര്‍ത്തകള്‍ അറിയാം

Share our post

ബി.എഡ്. പ്രവേശനം

കാലിക്കറ്റ് സർവകലാശാല 2024 അധ്യയന വർഷത്തേക്കുള്ള ബി.എഡ്. (കൊമേഴ്സ് ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജുക്കേഷൻ (ഹിയറിങ് ഇംപയർമെൻറ്്‌ ആൻഡ് ഇന്റലക്ച്വൽ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറൽ, മാനേജ്‌മെന്റ്‌, കമ്യൂണിറ്റി ക്വാട്ട, സ്പോർട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണവിഭാഗക്കാർ ഉൾപ്പെടെ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനുപുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക്: admission.uoc.ac.in | 0494 2407017, 2660600.

ബിരുദപ്രവേശനം: അപേക്ഷ ജൂൺ ഏഴുവരെ നീട്ടി

കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ ഏഴിന് വൈകീട്ട് അഞ്ചുവരെ നീട്ടി. അപേക്ഷാ ഫീസടച്ചതിനുശേഷം വീണ്ടും ലോഗിൻചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. റെഗുലർ അലോട്മെന്റുകൾക്കിടയിൽ ഒരുവിധ തിരുത്തലുകളും അനുവദിക്കില്ല. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ടെടുത്ത വിദ്യാർഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാനതീയതിവരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. വിവരങ്ങൾക്ക്: admission.uoc.ac.in/.

പട്ടികവർഗ വിദ്യാർഥികൾക്ക് ഐ.ടി.എസ്.ആറിൽ നാലുവർഷ ബിരുദം

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്ത് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നാലുവർഷ ബിരുദത്തിന് അപേക്ഷിക്കാം. പ്രോഗ്രാമുകൾ: ബി.എ. സോഷ്യോളജി ഓണേഴ്‌സ്, ബി.കോം. ഓണേഴ്‌സ് (കംപ്യൂട്ടർ ആപ്ലിക്കേഷൻ).

യോഗ്യത: പ്ലസ്‌ടു/തത്തുല്യം. അപേക്ഷാഫോറം ചെതലയം ഐ.ടി.എസ്.ആറിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. നിർദിഷ്ടമാതൃകയിൽ പൂരിപ്പിച്ച അപേക്ഷാഫോറം ജൂൺ 10 വരെ ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻബത്തേരി, വയനാട്, പിൻ: 673592 എന്നവിലാസത്തിൽ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ക്യാപ് (സെൻട്രലൈസ്ഡ് രജിസ്‌ട്രേഷൻ പ്രോസസ്) രജിസ്‌ട്രേഷൻ ചെയ്തിരിക്കണം. വിവരങ്ങൾക്ക്: 6282064516, 9645598986, 8879325457.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!