374 പേർ കൂടി പോലീസ് സേനയിൽ അംഗങ്ങളായി

മാങ്ങാട്ടുപറമ്പ്: 374 പേർ കൂടി പോലീസ് സേനയിൽ അംഗങ്ങളായി. കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി ധർവേഷ് സാഹേബ് സല്യൂട്ട് സ്വീകരിച്ചു.പുതുതായി സേനയുടെ ഭാഗമായവരിൽ 275 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ. അൻപത് പേർ ബിരുദാനന്തര ബിരുദധാരികളും 53 പേർ ബി ടെക് യോഗ്യത ഉള്ളവരും 171 പേർ ബിരുദധാരികളുമാണ്. ഒരാൾ ബി എഡ് യോഗ്യതയും നേടിയിട്ടുണ്ട്.കെ.എ.പി നാലാം ബറ്റാലിയനിലെ വി.ശിവപ്രസാദ്, കെ.എ.പി രണ്ടാം ബറ്റാലിയനിലെ ജയപ്രകാശ് എന്നിവർ പാസിങ് ഔട്ട് പരേഡ് നയിച്ചു.