ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

Share our post

തിരുവനന്തപുരം: ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ​ക്കെ​തി​രെ ലോ​ക്കോ പൈ​ല​റ്റു​മാ​ർ ശ​നി​യാ​ഴ്ച മു​ത​ൽ സ​മ​ര​ത്തി​ന്. ജോ​ലി സ​മ​യം 10 മ​ണി​ക്കൂ​റാ​യി കു​റ​യ്ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ ഉ​ത്ത​ര​വ്​ സ്വ​യം ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ആ​ഴ്ച​യി​ലെ അ​വ​ധി​യി​ലും നി​ല​പാ​ട്​ ക​ടു​പ്പി​ക്കും. ജോ​ലി സ​മ​യം കു​റ​ക്കു​ന്ന​ത്​​ ച​ര​ക്കു​നീ​ക്കം ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ങ്കി​ൽ, പ്ര​തി​വാ​ര അ​വ​ധി മെ​യി​ൽ-​എ​ക്സ്​​പ്ര​സ്​ ട്രെ​യി​ൻ സ​ർ​വി​സു​ക​ളെ ബാ​ധി​ച്ചേ​ക്കും. ജോ​ലി​സ​മ​യം 10 മ​ണി​ക്കൂ​റാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി വ​ർ​ഷ​ങ്ങ​ൾ​ക്ക്​ പി​ന്ന​ട്ടി​ട്ടും റെ​യി​ൽ​വേ ക​ണ്ണ​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഡ്യൂ​ട്ടി സ​മ​യം സ്വ​യം കു​റ​വ്​ വ​രു​ത്തി ഓ​ൾ ഇ​ന്ത്യ ലോ​ക്കോ റ​ണ്ണി​ങ്​ സ്​​റ്റാ​ഫ്​ ​​അ​സോ​സി​യേ​ഷ​ൻറെ നേ​തൃ​ത്വ​ത്തി​ൽ ​സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മെ​യി​ൽ-​എ​ക്സ്​​പ്ര​സു​ക​ളി​ൽ ഒ​മ്പ​ത്​ മ​ണി​ക്കൂ​റാ​ണ്​ നി​ല​വി​ലെ ഡ്യൂ​ട്ടി സ​മ​യം. എ​ന്നാ​ൽ ച​ര​ക്കു​വ​ണ്ടി​ക​ളി​ൽ പ​ത്തി​ന്​ മു​ക​ളി​ലാ​ണ്. 10 മ​ണി​ക്കൂ​ർ ക​ണ​ക്കാ​ക്കി ഡ്യൂ​ട്ടി അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ ഗു​ഡ്​​സ്​ ട്രെ​യി​നു​ക​ൾ വ​ഴി​യി​ലാ​കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!