സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. യൂണിഫോം വിതരണം ഉടൻ തന്നെ പൂർത്തിയാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ വിഭാഗത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളുള്ള എൽ.പി സ്കൂൾ, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി സ്കൂൾ, ഒന്ന് മുതൽ ഏഴ് വരെയുള്ള യു.പി സ്കൂൾ, അഞ്ച് മുതൽ ഏഴ് വരെയുള്ള യു.പി സ്കൂൾ, ഒന്ന് മുതൽ നാലു വരെയുള്ള എയിഡഡ് എൽ.പി സ്കൂൾ എന്നിവയിലെ വിദ്യാർത്തികൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്.
യൂണിഫോം അലവൻസ് നൽകുന്ന സ്കൂളുകൾ
എസ്.എസ്.കെ മുഖേന – കൈത്തറി യൂണിഫോം നൽകാത്ത ഒന്നു മുതൽ 10 വരെ ക്ലാസുകൾ ഉള്ള ഗവൺമെന്റ് ഹൈസ്കൂളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലുള്ള പെൺകുട്ടികൾക്കും ബി.പി.എൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ്.സി, എസ്.ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും, അഞ്ചു മുതൽ 10 വരെ ക്ലാസുകളുള്ള ഹൈസ്കൂളിലെ അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ ഉള്ള പെൺകുട്ടികൾക്കും ബി.പി.എൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ്.സി, എസ്.ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും, എട്ടു മുതൽ 10 വരെ ക്ലാസുകൾ ഉള്ള ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ പെൺകുട്ടികൾക്കും ബി.പി.എൽ പരിധിയിൽ വരുന്ന ആൺകുട്ടികൾക്കും എസ്.സി, എസ്.ടി വിഭാഗത്തിലെ ആൺകുട്ടികൾക്കും യൂണിഫോം അലവൻസ് ലഭിക്കും.