Kerala
കെ.എസ്.ആര്‍.ടി.സി-യിലെ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന് സ്‌കൂളില്‍ നിന്ന് പണമടക്കാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥി യാത്രാ ആനുകൂല്യത്തിന് വിദ്യാലയങ്ങള്‍ വഴി ഓണ്‍ലൈനായി പണമടയ്ക്കാം. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നേരിട്ട് എത്തേണ്ടതില്ല. കണ്‍സെഷന്‍ കാര്‍ഡ് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന വിധത്തില്‍ സംവിധാനം പരിഷ്‌കരിച്ചു. അംഗീകാരമുള്ള സ്ഥാപനങ്ങളെല്ലാം കെ.എസ്. ആര്‍.ടി.സിയുടെ വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം. വിദ്യാലയങ്ങള്‍ നല്‍കുന്ന പട്ടിക കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കണ്‍സെഷന് അംഗീകാരം നല്‍കും.
ഈ പട്ടികയില്‍പെട്ടവര്‍ക്ക് വിദ്യാലയങ്ങള്‍ വഴി ഓണ്‍ലൈനായി പണം അടയ്ക്കാം. ഭാവിയില്‍ കണ്‍സെഷന്‍ കാര്‍ഡുകള്‍ ആര്‍.എഫ്.ഐ.ഡി സംവിധാനത്തിലേക്ക് മാറും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് മാത്രമേ യാത്രാസൗജന്യം ലഭിക്കുകയുള്ളൂ. ഒരോ സ്ഥാപനങ്ങളും അവരുടെ അധ്യയന ദിനങ്ങളുടെ വിവരങ്ങള്‍ നല്‍കണം. ഇത് അനുസരിച്ച് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. യാത്രാ ആനുകൂല്യം സംബന്ധിച്ചുള്ള തര്‍ക്കം ഒഴിവാക്കാനാകും.
വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്
https://www.concessionskrtc.com എന്ന വെബ്സൈറ്റില്‍ School Student Regitsration/College student regitsration എന്ന ടാബില്‍ രേഖകള്‍ അപ്ലോഡ് ചെയ്യണം. സ്‌കൂള്‍- കോളേജ് തിരിച്ചറിയില്‍ കാര്‍ഡ്, ആധാര്‍ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്, സ്വകാര്യ, സ്വാശ്രയ, കോളേജുകളില്‍ പഠിക്കുന്നവര്‍ ദാരിദ്ര രേഖയ്ക്ക് മുകളിലാണെങ്കില്‍ മാതാപിതാക്കള്‍ ആദായ നികുതി അടയ്ക്കുന്നില്ലെന്ന സത്യവാങ്മൂലം, പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പ്ലസ്ടുവിന് മുകളിലുള്ളവര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നല്‍കേണ്ടത്.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മൊബൈല്‍ നമ്പരില്‍ സന്ദേശം ലഭിക്കും. ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷം കണ്‍സെഷന് അംഗീകാരം ലഭിക്കും. ഇത് സംബന്ധിച്ച് മൊബൈലില്‍ സന്ദേശം കിട്ടിയശേഷം സ്‌കൂള്‍വഴി ഓണ്‍ലൈനില്‍ കണ്‍സെഷന്‍തുക അടയ്ക്കാം.
സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ രണ്ടിന് മുമ്പ് https://www.concessionskrtc.com എന്ന വെബ്സൈറ്റില്‍ School Regitsration/College regitsration ല്‍ വിവരങ്ങള്‍ നല്‍കണം. സ്ഥാപനത്തിന്റെയും കോഴ്സുകളുടെയും അംഗീകാരപത്രം ഹാജരാക്കണം.
Kerala
തലയിൽ ചക്ക വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കൽ: തലയിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു.കോട്ടയ്ക്കൽ മിനി റോഡിൽ ഫാറുഖ് കോളേജിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവി യുടെ മകൾ ആയിഷ തെസ്നി ( 9) ആണ് മരിച്ചത്. വീട്ടിലെ മറ്റ് കുട്ടികൾക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടയിലാണ് അപകടം.
Kerala
സിനിമകളുടെ വ്യാജപതിപ്പ് തപ്പിയിറങ്ങിയാൽ പണികിട്ടും, ലിങ്ക് തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വ്യാജനും

പത്തനംതിട്ട: ഗൂഗിളിൽ സിനിമകളുടെ വ്യാജപതിപ്പ് തപ്പി ഇറങ്ങുമ്പോൾ സൂക്ഷിക്കുക. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വ്യാജ വെബ്സൈറ്റിലും അറിയിപ്പ്. വ്യാജപതിപ്പുകൾ ഇറക്കുന്ന പ്രധാന വെബ്സൈറ്റാണ് തമിഴ്എംവി (പഴയ തമിഴ്റോക്കേഴ്സ്). ഈ വ്യാജന്റെ പേരിൽ ഒട്ടേറെ വ്യാജസൈറ്റുകൾ വേറെയും പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിൽ വ്യാജസൈറ്റുകളിൽ കയറി അബദ്ധം പറ്റരുതെന്നാണ് തമിഴ്എംവി സൈറ്റിലും അറിയിപ്പ് നൽകിയിരിക്കുന്നത്.നിലവിൽ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന വെബ്സൈറ്റുകൾ മിക്കതും ബ്ലോക്കുചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഗൂഗിൾ വഴി തിരയുമ്പോൾ തുറക്കാൻ സാധിക്കില്ല. തമിഴ്എംവി തുറക്കണമെങ്കിൽ മിക്ക സമയത്തും വി.പി.എൻ(വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിക്കേണ്ടതായിവരും. ഇത് ഓൺചെയ്താൽ ഇന്റർനെറ്റിൽ കയറുന്ന ആളുടെ ലൊക്കേഷൻ മാറ്റിനൽകാൻ സാധിക്കും.
തമിഴ്എംവിയുടെ നേരിട്ടുള്ള ലിങ്ക് എന്നൊക്കെ പറഞ്ഞാണ് വ്യാജസൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പരസ്യങ്ങൾ മാർക്കറ്റുചെയ്യാനാണ് ഇത്തരം സൈറ്റുകൾ ശ്രമിക്കുന്നത്. ഫോണിലെ ഡേറ്റകൾ ചോർത്താനും ചിലർ എത്താറുണ്ട്. ഈ വെബ്സൈറ്റുകളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്താൽ ചിലപ്പോൾ ഫോൺ ഹാക്കുചെയ്യപ്പെട്ടേക്കാം. ഇത്തരം സൈറ്റുകൾക്കെതിരേയാണ് തമിഴ്എംവി അറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളുടെ വെബ്സൈറ്റിന്റെ വ്യാജപതിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൃത്യമായി വിപിഎൻ ഉപയോഗിച്ച് തമിഴ്എംവി സൈറ്റിൽ കേറാൻ ശ്രമിക്കണമെന്നുമാണ് ഇവർ അറിയിപ്പ് നൽകുന്നത്.
Kerala
വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

റാബിസ് വാക്സിൻ എടുത്ത 7 വയസുകാരിയ്ക്ക് പേവിഷബാധ. ഏപ്രിൽ 8 നായിരുന്നു പെൺകുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപ് കുട്ടിക്ക് പനിവരികയും തുടർന്ന് രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരത്തെ SAT ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്. തൽക്ഷണം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കമുള്ള കാര്യങ്ങൾ എടുക്കുകയും ചെയ്തിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്