ഇനി കോളേജുകളിലും പ്രവേശനോത്സവം

തിരുവനന്തപുരം: ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളേജുകളിലും പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാനതലത്തില്‍ എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കവും പ്രവേശനോത്സവ ഭാഗമായി നടക്കും. സംസ്ഥാനത്തെ മുഴുവൻ സര്‍വകലാശാലകളിലും ഇക്കൊല്ലം ഏകീകൃത കലണ്ടര്‍ നടപ്പാക്കും. പരീക്ഷകള്‍ക്ക് പുറമേ കലാ കായിക മത്സരങ്ങളും ഒരേ സമയത്ത് നടത്തും.