സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാൻ വിദ്യാവാഹൻ ആപ്പ്

Share our post

കണ്ണൂർ : രക്ഷിതാക്കൾക്ക് വിദ്യാവാഹൻ ആപ്പ് വഴി ഇനി മുതൽ സ്‌കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് സ്കൂ‌ൾ വാഹനങ്ങളുടെ സഞ്ചാരഗതി മനസിലാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ബസിലെ ആയയുമായി (അറ്റൻഡർ) സംസാരിക്കാനും സാധിക്കും. രാവിലെയും വൈകിട്ടും സ്‌കൂൾ ബസിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാമെന്നതാണ് ആപ്പിൻ്റെ പ്രധാന ഗുണം. വാഹനം അമിത വേഗതയിലാണോ, റൂട്ട് മാറി സഞ്ചരിക്കുന്നുണ്ടോ തുടങ്ങി മറ്റു വിവരങ്ങളും ലഭിക്കും. അതേസമയം വാഹനം സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവർമാരെ വിളിക്കാൻ സാധ്യമല്ല. ആപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 18005997099 എന്ന ടോൾ ഫ്രീ നമ്പറിലും mvd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

ചെയ്യേണ്ടത് ഇങ്ങനെ:

  • പ്ലേസ്റ്റോറിൽ നിന്ന് വിദ്യാവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. സ്‌കൂളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി നൽകി ആപ്പിൽ ലോഗിൻ ചെയ്യാം.
  • ഹോം പേജിൽ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്ത നമ്പറിൽ സ്‌കൂൾ വാഹനങ്ങളുടെ ലിസ്റ്റ് ലഭിക്കും.
  • നിരീക്ഷിക്കേണ്ട വാഹനത്തിന് നേരേയുളള ലൊക്കേറ്റ് ബട്ടൺ അമർത്തിയാൽ വാഹന നമ്പർ, തിയ്യതി, സമയം, വേഗത എന്നിവ വ്യക്തമാകും.
  • വാഹനത്തിലെ ജീവനക്കാരുടെ പേരിന് നേരെയുളള കാള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഡയല്‍ പാഡിലെത്തുകയും തുടര്‍ന്ന് അവരെ വിളിക്കാനുളള സൗകര്യവും ആപ്പില്‍ ലഭ്യമാണ്. വാഹനം സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവര്‍മാരെ വിളിക്കാന്‍ സാധ്യമല്ല.
  • വാഹന നമ്പറിന് നേരെയുളള ‘എഡിറ്റ്’ ബട്ടണ്‍ വഴി വാഹനങ്ങളുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് തിരുത്താനും സാധിക്കും.
  • വിവരങ്ങള്‍ കൃത്യമായി കിട്ടുന്നില്ലെങ്കില്‍ റിഫ്രഷ് ബട്ടണ്‍ പ്രസ് ചെയ്യാവുന്നതാണ്.

വാഹനങ്ങളുടെ വിവരം രക്ഷിതാക്കൾക്ക് നൽകണം

സ്‌കൂൾ അധികൃതർ സുരക്ഷ മിത്ര വെബ് പോർട്ടലിൽ സ്‌കൂൾ വാഹനങ്ങളുടെയും ഇതിലെ ജീവനക്കാരുടെയും വിവരങ്ങൾ അ‌പ്ലോഡ് ചെയ്ത് പ്രസ്തുത വിവരം രക്ഷിതാക്കൾക്ക് കൈമാറണം. ഓരോ വിദ്യാർത്ഥിയും പോകുന്ന വാഹനം വ്യത്യസ്തമാണെന്നതിനാൽ വാഹനങ്ങളുടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് പ്രത്യേകമായി കൈമാറണമെന്നാണ് ആർ. ടി.ഒയുടെ നിർദ്ദേശം.

സ്‌കൂൾ അധികൃതര്‍ ചെയ്യേണ്ടത്

  • http://tracking.keralamvd.gov.in എന്ന സുരക്ഷ മിത്ര വെബ് പോര്‍ട്ടലില്‍ സ്‌കൂ;ള്‍ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക.
  • ബസ് മാനേജ്‌മെന്റ് /ബസ് മോണിറ്ററിംഗ് / ബസ് സെറ്റിംഗ്‌സ് എന്നിവയില്‍ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
  • ശേഷം ലോഗിന്‍ ചെയ്ത മൊബൈല്‍ നമ്പറിന് നേരെ രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ സ്‌കൂള്‍ വാഹനങ്ങളുടേയും ലിസ്റ്റ് കാണാന്‍ സാധിക്കും.
  • ലിസ്റ്റില്‍ നിന്ന് അതത് സ്‌കൂള്‍ വാഹനങ്ങള്‍ തിരഞ്ഞെടുത്ത് അപ്‌ഡേറ്റ് സെറ്റിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് വരുന്ന പുതിയ വിന്‍ഡോയില്‍ വാഹന നമ്പര്‍, റൂട്ട്, ഇരിപ്പിട സൗകര്യങ്ങള്‍, വാഹനത്തിലെ ജീവനക്കാരുടെ വിവരങ്ങള്‍ (പേര്, ചുമതല, മൊബൈല്‍ നമ്പര്‍) ഉള്‍പ്പെടെ നല്‍കണം.
  • തുടര്‍ന്ന് സേവ് ചെയ്യുന്ന പക്ഷം പ്രസ്തുത വാഹനം രക്ഷിതാക്കളുടെ ബസ് മാപ്പിംഗ് പേജില്‍ കാണാല്‍ സാധിക്കും
  • പിന്നീട് വീണ്ടും സുരക്ഷ മിത്ര വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സ്‌കൂൾ ബസ് മാനേജ്‌മെന്റ് എന്ന ഓപ്ഷനിലൂടെ ‘പാരന്റ ബസ് മാപ്പിംഗ് മെനു സെലക്റ്റ് ചെയ്യുക.
  • തുടര്‍ന്ന് വാഹനങ്ങളുടെ നമ്പര്‍ സഹിതമുളള പട്ടികയും ‘മാനേജ് പാരന്റ് ഡീറ്റെയ്ല്‍’ ബട്ടണും കാണാന്‍ സാധിക്കും.
  • തുടര്‍ന്ന് വാഹന നമ്പര്‍ സെലക്റ്റ് ചെയ്ത് പാരന്റ് ഡീറ്റെയില്‍ ബട്ടണ്‍ വഴി രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  • വിദ്യാവാഹന്‍ ആപ്പിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ https://mvd.kerala.gov.in/ എന്ന സൈറ്റിലും ലഭിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!