ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്ഇ പരീക്ഷകളിൽ മുഴവൻ വിഷയത്തിലും എ പ്ലസ്, 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ എളയാവൂർ സർവീസ് സഹകരണ ബാങ്ക് എ ക്ലാസ് മെമ്പർമാരുടെ മക്കൾ, കോർപറേഷൻ എളയാവൂർ സോണൽ പരിധിയിൽ സ്ഥിരതാമ സക്കാരയവരുടെ മക്കൾ എന്നിവർക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. രക്ഷിതാവിൻ്റെ പേര്, വിലാസം, ഫോൺ നമ്പർ, ബാങ്കിലെ മെമ്പർ നമ്പർ, കുട്ടിയുടെ പേര്, സ്കൂൾ, രജിസ്റ്റർ നമ്പർ, മാർക്ക് ലിസ്റ്റ്, സ്ഥിര താമസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള വെള്ളക്കടലാസിലെഴുതിയ അപേക്ഷ ജൂൺ 10 ന് വൈകീട്ട് നാലിന് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കണം. ഫോൺ : 2725521, 2725525.