ജൂണ്‍ ഒന്ന് മുതല്‍ ട്രെയിനുകള്‍ നാല് മണിക്കൂര്‍ വരെ വൈകും

കണ്ണൂർ : ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് വഴിയുള്ള പത്ത് ട്രെയിനുകള്‍ അടുത്ത മാസം മണിക്കൂറുകളോളം വൈകിയോടും. ജൂണ്‍ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകള്‍ നിലവിലെ സമയക്രമത്തില്‍ നിന്ന് അര മണിക്കൂർ മുതല്‍ 3.50 മണിക്കൂർ വരെയാണ് വൈകിയോടുക. ചെന്നൈ, മുംബൈ, നിസാമുദ്ദീൻ, ലോകമാന്യതിലക്, പോർബന്തർ തുടങ്ങി ദീർഘദൂര റൂട്ടുകളിലെ പ്രതിദിന, പ്രതിവാര ട്രെയിനുകളും ഇക്കൂട്ടത്തിലുണ്ട്.
വൈകുന്ന ട്രെയിനുകൾ
- കൊച്ചുവേളി – ശ്രീ ഗംഗാനഗർ (16312) : 3.50 മണിക്കൂർ.
- കൊച്ചുവേളി – ലോകമാന്യതിലക് (01464) : 3.40 മണിക്കൂർ.
- ചെന്നൈ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22637) : 2.10 മണിക്കൂർ (ജൂണ്‍ നാലിനും ഏഴിനും 1.10 മണിക്കൂർ).
- ചെന്നൈ – മംഗളൂരു സൂപ്പർഫാസ്റ്റ് (12685): 50 മിനിറ്റ്.
- തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്‌പ്രസ് (16604) : 30 മിനിറ്റ്.
- നാഗർകോവില്‍ – ഗാന്ധിധാം എക്സ്‌പ്രസ് (16336) : 2.40 മണിക്കൂർ.
- തിരുവനന്തപുരം – നിസാമുദ്ദീൻ (12431) : 1.10 മണിക്കൂർ (ജൂണ്‍ നാലിനും ഏഴിനും).
- എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ എക്സ്‌പ്രസ് (12283) : 1.10 മണിക്കൂർ.
- പോർബന്തർ – കൊച്ചുവേളി എക്സ്‌പ്രസ് (20910) : 2.40 മണിക്കൂർ.
- ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ് (16345) : 1.30 മണിക്കൂർ.