കുനിത്തലമുക്ക്- തൊണ്ടിയിൽ റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണം ; മുസ്ലിം ലീഗ്

Share our post

പേരാവൂർ:കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേരാവൂർ പഞ്ചായത്തിന് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.മേഖലയിൽ അടിയന്തര സാഹചര്യത്തിൽആശ്രയിക്കുന്ന ഫയർ സ്റ്റേഷൻ വാഹനങ്ങൾ തൊണ്ടിയിൽ വഴിയാണ് കടന്നു വരുന്നത് . ദൂരക്കൂടുതലുള്ളതിനാൽ നേരത്തേ എത്തിച്ചേരേണ്ട വാഹനം വൈകുന്നതുമൂലം ജീവനുകൾ അപഹരിക്കപ്പെട്ടേക്കാമെന്ന് നിവേദനത്തിൽ പറയുന്നു.

മുള്ളേരിക്കൽ നിവാസികൾക്ക് പേരാവൂർ ടൗണിലേക്കും ആസ്പത്രിയിലേക്കും മറ്റ് ആവശ്യങ്ങൾക്കുംമറ്റൊരു റോഡിനെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്. പോലീസ് സ്റ്റേഷൻ – ശ്രീകൃഷണക്ഷേത്രം റോഡ് ചെളി നിറഞ്ഞ് കാൽനടക്കും വാഹനഗതാഗതത്തിനും യോഗ്യമല്ലാതായിരിക്കുകയാണ്. പ്രസ്തുത റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പൂക്കോത്ത് സിറാജ്,സെക്രട്ടറി ബി.കെ.സക്കരിയ്യ എന്നിവർ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!