വിദേശരാജ്യങ്ങളിൽ വാഹനം ഓടിക്കാൻ ഈ ലൈസൻസ് മതി; അപേക്ഷിക്കാം ഇങ്ങനെ

Share our post

ഇന്ത്യൻ ലൈസൻസുണ്ടെങ്കിൽ ലോകത്ത് പലരാജ്യങ്ങളിലും വാഹനമോടിക്കാൻ സാധിക്കും. ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമസാധുതയില്ലാത്ത നാടുകളിൽ അവിടുത്തെ ലൈസൻസ് തന്നെ എടുക്കണം. എന്നാൽ ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍(IDP) ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമസാധുതയില്ലാത്ത നാടുകളില്‍ പോലും അത് ഉപയോഗിക്കാനാവും. ഒരു വർഷത്തേയ്ക്ക മാത്രമാണ് ഈ ലൈസൻസിന്റെ കാലവധിയെങ്കിലും യാത്രികർക്ക് ഏറെ ഉപകരിക്കും ഇത്.

എങ്ങനെയാണ് രാജ്യാന്തര ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കിൽ പെർമിറ്റ് നേടാൻ പറ്റുന്നത്. എന്തൊക്കെയാണ് ആവശ്യമായ രേഖകൾ എന്നൊക്കെ അറിയാംവളരെയെളുപ്പത്തില്‍ ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍(RTO) വഴി നേടാനാവും. ഓൺലൈനായും അപേക്ഷിക്കാം. ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് വേണ്ട രേഖകള്‍- 1 സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്, 2 സാധുവായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, 3 സാധുവായ വിസ, 4 വിമാന ടിക്കറ്റ് എന്നിവയാണ്. ഫോം 4A പൂരിപ്പിച്ച് പ്രാദേശിക ആര്‍ടിഒയില്‍ നല്‍കുകയോ സാരതി പരിവാഹനിലൂടെ ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം. IDP അനുവദിക്കുന്നതിനായി ആയിരം രൂപ ഫീസ് നല്‍കണം. രേഖകളുടെ പകര്‍പ് സമര്‍പിക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിങ്ങളുടെ വിലാസത്തിലേക്ക് പോസ്റ്റലായി അയച്ചു കിട്ടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!