Kannur
പരിയാരം ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ പ്രമേഹരോഗികൾക്ക് പ്രത്യേക ഒ.പി

പരിയാരം : ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ രോഗനിദാന വിഭാഗത്തിന്റെ പ്രത്യേക ഒ.പി തുടങ്ങി.പ്രമേഹ രോഗത്തോടനുബ ന്ധമായി കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോ തെസിയോമീറ്റർ എന്ന ശാസ്ത്രീയ ഉപകരണം വഴി പരിശോധിക്കാനും സൗജന്യ ചികിത്സ നൽകാനുമാണ് ഒപി. 35 മുതൽ 70 വയസുവരെയുള്ള രോഗികൾക്ക് തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ ഒന്നുവരെ ഒ.പി പ്രവർത്തിക്കും. ഫോൺ: 8547517414.
Kannur
അപകട സാധ്യതാപ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യണം

കണ്ണൂർ: അപകട സാധ്യതയുള്ള പ്രദേശങ്ങൾ കാലവർഷത്തിനുമുമ്പ് റിപ്പോർട്ട് ചെയ്യാനും അപകടത്തിനിടയാക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും വേനൽക്കാല ദുരന്ത പ്രതിരോധ പ്രവർത്തന- മഴക്കാല പൂർവ ശുചീകരണ അവലോകന യോഗത്തിൽ തീരുമാനമായി. ലൈസൻസില്ലാത്ത പടക്കക്കച്ചവടത്തിനെതിരെ പരിശോധന ശക്തമാക്കും. ചെറിയ മഴയിലടക്കം വെള്ളക്കെട്ടുണ്ടാകുന്ന ധർമശാല പറശ്ശിനിക്കടവ് റോഡിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനും തീരുമാനിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കലക്ടർ അരുൺ കെ.വിജയനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സിന് 10,000 രൂപ പിഴയിട്ടു

പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ച സ്ഥാപനത്തിന് പിഴയിട്ടു. പടിഞ്ഞാറേക്കരയിൽ പ്രവർത്തിച്ചിരുന്ന മെഹ്റുബ ക്വാർട്ടേഴ്സിനാണ് പിഴ ചുമത്തിയത്. ക്വാട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ചെങ്കൽ കൊണ്ട് നിർമിച്ച ടാങ്കിൽ കൂട്ടിയിട്ട് കത്തിച്ചതായി പരിശോധനയിൽ കണ്ടെത്തി.ഭക്ഷണാവശിഷ്ടങ്ങളും മറ്റു ജൈവ മാലിന്യവും ക്വാട്ടേഴ്സ് പരിസരത്ത് കൂട്ടിയിട്ടതായും കണ്ടെത്തി. തുടർ നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.
Kannur
ജില്ലയിലെ മികച്ച ഹരിത നഗരങ്ങളിൽ പയ്യന്നൂർ നഗരസഭ ഒന്നാമത്

പയ്യന്നൂർ: നഗരസഭ മാലിന്യമുക്തം നവകരേളം ജനകീയ ക്യാമ്പയിൻ വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ പയ്യന്നൂർ നഗരസഭയ്ക്ക് വീണ്ടും അംഗീകാരം. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാകലക്ടർ അരുൺ കെ.വിജയനിൽ നിന്നും ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ വച്ച് മാലിന്യമുക്തം നവകേരളം ഒന്നും രണ്ടും ഘട്ടങ്ങളിലായി വാർഡ് തലം മുതൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ. കെ.രത്നകുമാരിയിൽ നിന്നും ചെയർപേഴ്സൺ ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മാലിന്യമുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ -മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വാർഡ്തലങ്ങൾ മുതൽ ജനകീയ സമിതികൾ രൂപീകരിച്ച് കൊണ്ട് നഗരസഭ നടപ്പിലാക്കി വന്നിരുന്നത്. നഗരശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചീകരണ തൊഴിലാളികളുടെയും, ഹരിത കർമ്മ സേന പ്രവർത്തകരുടെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചും, നഗരം ഹരിതാഭമാക്കുന്നതിന് നഗരസൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി ചെടികൾ വച്ച് പിടിപ്പിക്കുകയും, ജൈവ അജൈവ മാലിന്യങ്ങൾ നഗരങ്ങളിൽ വലിച്ചെറിയാതിരിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ ട്വിൻ ബിന്നുകൾ സ്ഥാപിച്ചു, തണൽ മരങ്ങളിൽ നിന്നും മറ്റും കൊഴിഞ്ഞു വീഴുന്ന കരിയില ശേഖരിക്കുന്നതിനായി നഗരത്തിൻ്റെ 8 പ്രധാന കേന്ദ്രങ്ങളിൽ കരിയില ശേഖരണ യൂനിറ്റ് സ്ഥാപിച്ചും തുടങ്ങി നഗരം ഹരിതാഭമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് അംഗീകാരത്തിനർഹമായതെന്ന് ചെയർപേഴ്സൺ പറഞ്ഞു. മാലിന്യ മുക്ത നവകേരളത്തിനായി നഗരസഭയുടെ ഹരിത – ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ നഗരസഭയോടൊപ്പം ചേർന്നു നിന്ന പൊതുജനങ്ങൾ, വ്യാപാര സമൂഹം, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, എൻ.എസ്.എസ്, എസ്.പി.സി വളണ്ടിയർമാർ, കുടുംബശ്രീ ഹരിതകർമ്മസേന -തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയുടെ ഭാഗമായാണ് നഗരസഭയ്ക്ക് ഈയൊരിരട്ട അംഗീകാരം ലഭിച്ചതെന്നും, തുടർന്ന് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും മുഴുവനാളുകളുടെയും സഹകരണമുണ്ടാകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്