Local News
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സാന്ത്വനം ക്ലബ് ആദരിച്ചു

പേരാവൂർ: തൊണ്ടിയിൽ സാന്ത്വനം സ്‌പോർട്‌സ് അക്കാദമി വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ആർച്ച് ഫ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാക്ഷണം നടത്തി.രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ,എസ്തപ്പാൻ തട്ടിൽ, സാന്ത്വനം സ്‌പോർട്‌സ് അക്കാദമി പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, ഒ.മാത്യു, ജെയിംസ്. എൻ. പോൾ എന്നിവർ സംസാരിച്ചു
എഷ്യൻ യൂത്ത് വനിത സ്വർണ്ണ മെഡൽ ജേതാവ് എ.അശ്വനി, ഏഷ്യൻ സീനിയർ വനിത സോഫ്റ്റ് ബേസ്‌ബോൾ സ്വർണ്ണ മെഡൽ ജേതാവ് അനശ്വര രാജേഷ്, മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ ട്രിപ്പിൾ മെഡൽ ജേതാവ് രഞ്ജിത് മാക്കുറ്റി, അണ്ടർ 19 ഇന്റർനാഷണൽ വോളിബോൾ താരം നിക്കോളാസ് ചാക്കോ തോമസ്, അമ്പെയ്ത്ത് ദേശീയ സ്വർണ മെഡൽ ജേതാവ് ദശരഥ്രാജഗോപാൽ, ദേശീയ സ്‌കൂൾ ഗെയിംസ് അമ്പെയ്ത്ത് സ്വർണ്ണ മെഡൽ ജേതാവ് റിയ മാത്യു,ഓൾ ഇന്ത്യ അമ്പെയ്ത്ത് പോലീസ് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ബിബിത ബാലൻ എന്നിവരെ ആദരിച്ചു.
വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വി.സോനു, റോബിൻസ് ഷൈജൻ, കെ.എസ്. അശ്വിൻ, എം. അനുനന്ദ്,ആദിദേവ് സുജിത്, ആർച്ച രാജൻ, ആഷിക .എസ്. പ്രദീപ്, ജിബിൽന ജെയിംസ്, അർച്ചന രാജൻ, അഭിമന്യു രാജഗോപാൽ , റന ഫാത്തിമ, മാനസി മനോജ്, ശിവനന്ദ കാക്കര, ആനിയ ജോസഫ്, നിൽമിയ വിനോദ്, യൂണിഫോം സേനയിലേക്ക് സൗജന്യ പരിശീലനം നൽകുന്ന കുട്ടിച്ചൻ മണ്ടുംപാല, വോളിബോൾ പരിശീലകരായ സെബാസ്റ്റ്യൻ, ബിനു ജോർജ്, വനിത എക്‌സൈസ് ഇൻസ്‌പെക്ടറായി സെലക്ഷൻ ലഭിച്ച നീതു മനോഹരൻ എന്നിവരെയും ആദരിച്ചു.
IRITTY
മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം


ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.
THALASSERRY
തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു


തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
MATTANNOOR
വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ


മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച് 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട് റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്