Kannur
സ്കൂളുകളിൽ വേണ്ട ലഹരി; വടിയെടുത്ത് എക്സൈസ്

കണ്ണൂർ: വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ ലഹരിക്ക് തടയിടാൻ വിവിധ പദ്ധതികളുമായി എക്‌സൈസ്. സ്‌കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ കർശന പരിശോധന നടത്തും. കൂടാതെ സ്‌കൂളിന് സമീപമുള്ള കടകളിലെ വ്യാപാരികൾക്ക് ലഹരിക്കെതിരായ ബോധവത്കരണം ഉൾപ്പെടെ നൽകും. അദ്ധ്യയനവർഷത്തിന്റെ ആദ്യവാരം തന്നെ എക്‌സൈസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണം നടത്തും.
സ്‌കൂളുകളിലുള്ള ലഹരി വിരുദ്ധ ക്ലബ്ബുകൾ പുനഃസംഘടിപ്പിച്ച് സജീവമാക്കും. ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും വിമുക്തി പ്രവർത്തനങ്ങൾക്കായി ഒരു എക്‌സൈസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. സ്‌കൂൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുന്നെ മുതൽ ക്ലാസ് ആരംഭിച്ച് അരമണിക്കൂറും സ്‌കൂൾ വിടുന്നതിന് അരമണിക്കൂർ മുന്നെ ആരംഭിച്ച് വിദ്യാർത്ഥികൾ സ്‌കൂൾ പരിസരത്ത് നിന്ന് പോകുന്നതു വരെയും എക്‌സൈസ് പട്രോളിംഗ് തുടരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മിന്നൽ പരിശോധനകളും നടത്തും. സ്‌കൂൾ പരിസരത്ത് സ്ഥിരമായി കാണുന്ന യുവാക്കളെ പ്രത്യേകം നിരീക്ഷിക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയെടുക്കും.
പിടിച്ചുകയറ്റാൻ ‘വിമുക്തി”
സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന വിമുക്തി സംവിധാനം വഴി ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ബോധവത്കരിക്കുന്ന പദ്ധതി ഒരു പരിധി വരെ വിജയിച്ചിരുന്നു. അദ്ധ്യാപകരുടെയും ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളുടയും സഹകരണത്തോടെയായിരുന്നു എക്‌സൈസ് നടപടി. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അത്തരം കുട്ടികളെ ബോധവത്കരണത്തിലൂടെയും വൈദ്യസഹായത്തോടെയുമാണ് ലഹരിവലയിൽ നിന്ന് പുറത്തെത്തിച്ചത്. അറിയാതെ ലഹരിയുടെ വലയിൽ വീഴുന്നവരാണ് കുട്ടികളിൽ ഭൂരിഭാഗവും.
വിദ്യാലയങ്ങളിൽ പരാതിപ്പെട്ടി
ലഹരി ഉപയോഗത്തെ കുറിച്ചും വിൽപ്പന സംഘങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരോടും രക്ഷിതാക്കളോടും തുറന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിലൂടെ പ്രശ്നങ്ങൾ അറിയിക്കാം. വിദ്യാർത്ഥികൾക്കിടയിൽ ലഹരി മാഫിയയുടെ ഏജന്റുകളായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.
എക്സൈസ് ചെയ്യുന്നത്
*ആദ്യവാരം തന്നെ ലഹരിക്കെതിരെ ബോധവത്കരണം
*വിദ്യാലയപരിസരത്ത് നിരീക്ഷണം
*വിമുക്തി പ്രവർത്തനത്തിന് ഉദ്യോഗസ്ഥൻ
*സ്കൂൾ പരിസരത്ത് പട്രോളിംഗ്
*വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഏജന്റുമാരെ കണ്ടെത്താൻ ശ്രമം
സ്‌കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പനയും വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതും തടയാൻ ശക്തമായ പരിശോധനകളും നടപടികളും എക്‌സൈസ് സ്വീകരിക്കുന്നുണ്ട്. സ്‌കൂൾ അദ്ധ്യാപകർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകളും ഇത്തവണ നൽകും. അദ്ധ്യാപകർ, വിമുക്തിയിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ സ്‌കൂളുകളിൽ പൂർണ്ണമായും ലഹരിക്ക് തടയിടാൻ സാധിക്കും.
Kannur
മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.
Kannur
വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.
Kannur
അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്