ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ഹൈക്കോടതി സര്‍ക്കുലര്‍; സര്‍ക്കാരിന്റെ ഉപഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: കീഴ്‌ക്കോടതിയില്‍ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനായി പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്ന സര്‍ക്കാരിന്റ ഉപഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ഡിജിറ്റല്‍ രേഖകള്‍ വിചാരണക്കോടതിയില്‍ നിന്നും ചോര്‍ന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു.ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉപഹര്‍ജി.ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാര്‍,പൊലീസ് മേധാവി എന്നിവര്‍ക്ക് കൈമാറിയതായി രജിസ്ട്രാര്‍ വ്യക്തമാക്കി. സ്വമേധയാ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്ന് സിംഗിള്‍ ബഞ്ചും അറിയിച്ചു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതായി സര്‍ക്കാരും അറിയിച്ചു.