Connect with us

Kerala

വിദ്യാര്‍ഥികള്‍ക്ക് 1.25 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ്

Published

on

Share our post

തിരുവനന്തപുരം: പഠനത്തില്‍ മിടുക്കരായ നിരവധി വിദ്യാർഥികളുണ്ട്, എന്നാല്‍ സാമ്പത്തിക പരിമിതികള്‍ കാരണം മെച്ചപ്പെട്ടതും ആഗ്രഹിക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം നേടാൻ അവർക്ക് കഴിയുന്നില്ല. പിന്നോക്ക വിഭാഗത്തിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെയും ഇത്തരം വിദ്യാർഥികള്‍ക്കായി സർക്കാർ വളരെ സവിശേഷമായ പദ്ധതി നടത്തിവരുന്നുണ്ട്, പി.എം യശസ്വി സ്കോളർഷിപ്പ് സ്കീം (PM YASASVI Scholarship Scheme) എന്നാണ് ഇതിന്റെ പേര്.

പദ്ധതിയുടെ ലക്ഷ്യം

ഒബിസി, ഇഡബ്ല്യുഎസ്, നോണ്‍-ഷെഡ്യൂള്‍ഡ് കാസ്റ്റുകള്‍, ഷെഡ്യൂള്‍ഡ് ട്രൈബുകള്‍, നാടോടി വിഭാഗങ്ങള്‍ എന്നിവയില്‍ പെട്ട വിദ്യാർത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള സാമ്ബത്തിക സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്കോളർഷിപ്പ് തുക

പദ്ധതി പ്രകാരം ഒൻപത്, 10 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് 75,000 രൂപ ധനസഹായം നല്‍കുന്നു. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് 1.25 ലക്ഷം രൂപയും ധനസഹായം ലഭിക്കും.

ആർക്കാണ് പ്രയോജനപ്പെടുത്താൻ കഴിയുക..?

അപേക്ഷകൻ്റെ കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. എട്ടിലും 10-ലും ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഒബിസി, ഇബിസി, ഡിഎൻടി വിഭാഗത്തിലുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമേ ഇതിൻ്റെ പ്രയോജനം ലഭിക്കൂ. പത്താം ക്ലാസില്‍ 60 ശതമാനം മാർക്ക് നേടിയിരിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്, ഔദ്യോഗിക വെബ്സൈറ്റ് https://yet.nta.ac.in/ സന്ദർശിക്കാവുന്നതാണ്. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ചില രേഖകള്‍ ആവശ്യമാണ്. ആധാർ കാർഡ്, റസിഡൻസ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ബാങ്ക് പാസ്ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യോഗ്യതയുള്ള വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് https://scholarships.gov.in/ സന്ദർശിച്ച്‌ അപേക്ഷിക്കാം.


Share our post

Kerala

വീട്ടിലെ പ്രസവം സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

Published

on

Share our post

വീട്ടിലെ പ്രസവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു സംസ്ഥാനത്ത് പ്രതിവർഷം 400ഓളം പ്രസവങ്ങൾ വീട്ടിൽ വെച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേകലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട് .ഇതിന്റെ കാര്യകാരണങ്ങളെ കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

മ​ക​ളെ ബ​ലാ​ത്സം​ഗം ചെയ്തു കൊന്ന കേസിലെ പ്ര​തി​യെ വെ​ടി​വ​ച്ച് കൊലപ്പെടുത്തിയ ശങ്ക​ര​നാ​രാ​യ​ണ​ന്‍ അ​ന്ത​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്ന​യാ​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍(75) മ​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് മ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു മ​ര​ണം. 2001ലാ​യി​രു​ന്നു ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ള്‍ കൃ​ഷ്ണ​പ്രി​യ​യെ അ​യ​ല്‍​വാ​സി ക്രൂ​ര​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് 2002ല്‍ ​പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ ശ​ങ്ക​നാ​രാ​യ​ണ​നും മ​റ്റ് ര​ണ്ട് പേ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി. ശേ​ഷം ഇ​വ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. കേ​സി​ല്‍ മൂ​ന്ന് പേ​രെ​യും മ​ഞ്ചേ​രി സെ​ഷ​ന്‍​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​വ​രെ വെ​റു​തേ വി​ടു​ക​യാ​യി​രു​ന്നു.


Share our post
Continue Reading

Kerala

കൃഷ്ണവിഗ്രഹം ഏതുദിശയിൽ വെക്കണം, കണി കാണേണ്ടത് കുളി കഴിഞ്ഞോ, എപ്പോൾ ഉണരണം? എങ്ങനെ വിഷുക്കണിയൊരുക്കാം

Published

on

Share our post

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ചൊരിഞ്ഞുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി വന്നെത്തുകയാണ്. അതിരാവിലെ എഴുന്നേറ്റ് കണികണ്ട് കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണിയൊരുക്കുന്നതിനും പ്രാധാന്യമുണ്ട്. കണിയൊരുക്കുന്നതിന് ചിട്ടകളേറെയുണ്ടെങ്കിലും എല്ലാത്തിനുമപ്പുറം നമ്മുടെ മനസ്സിലെ നന്മയും വിശ്വാസവും തന്നെയാണ് പ്രധാനം.

ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉരുളി തേച്ചുവൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരമുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടുകത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക, ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാല്‍ വാല്‍ക്കണ്ണാടി വയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാല്‍ക്കണ്ണാടിയ്‌ക്കെന്നാണ് വിശ്വാസം. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവുമറിയുക എന്നും സങ്കല്‍പ്പമുണ്ട്. കൃഷ്ണവിഗ്രഹം ഇതിനടുത്തുവയ്ക്കാം. കൃഷ്ണവിഗ്രഹം അല്ലെങ്കില്‍ ചിത്രവും കിഴക്കു നിന്ന് പടിഞ്ഞാറ് അഭിമുഖമായാണ് വെയ്‌ക്കേണ്ടത്. ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിയ്ക്കരുത്.

തൊട്ടടുത്ത താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്‍മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാന്‍. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയടില്‍ വെള്ളംനിറച്ചുവയ്ക്കണം. ജിവന്റേയും പ്രപഞ്ചത്തിന്റേയും ആധാരമായ ജലം കണ്ണില്‍ത്തൊട്ടശേഷമാവണം കണികാണേണ്ടത്.കണികാണേണ്ടത് എപ്പോഴാണെന്ന സംശയം ചിലര്‍ക്കുണ്ടാവാം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് കണി കാണണമെന്നാണ് പഴമക്കാരുടെ വിശ്വാസം. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പാണ് ബ്രാഹ്മമുഹൂര്‍ത്തമെന്ന് പറയപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 4.24 നും 5.12 നുമിടയിലാണ് ബ്രഹ്മമുഹൂര്‍ത്തം. കുളിയും പ്രഭാതകൃത്യങ്ങളും കഴിഞ്ഞ് കണി കാണുന്നത് ഉചിതമല്ല. ഉണര്‍ന്നെഴുന്നേറ്റ് ആദ്യം കാണുന്നതാണല്ലോ കണി. അപ്പോള്‍ കുളി കഴിഞ്ഞു കണ്ടാല്‍ അത് കണിയെന്ന സങ്കല്‍പ്പത്തിന് തന്നെ വിപരീതമാണല്ലോ. പുലർച്ചേ കാണേണ്ടത് കൊണ്ടുതന്നെ തലേന്ന് രാത്രി തന്നെ കണിയൊരുക്കണം.


Share our post
Continue Reading

Trending

error: Content is protected !!