Connect with us

Kannur

വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

സീറ്റ് ഒഴിവ്

കണ്ണൂര്‍: സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024 – 25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 28ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ എസ്. എസ്. എല്‍. സി സര്‍ട്ടിഫിക്കറ്റ്, ടി സി, ഫീസ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2706790, 9747541481, 9497859272.

സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്

കണ്ണൂര്‍: ഗവ.എഞ്ചിനീയറിങ് കോളേജിന്റെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കണ്‍സള്‍ട്ടന്‍സി ആന്റ് സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ചിന്റെ കീഴില്‍ ജൂണില്‍ തുടങ്ങുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എല്‍. സി പാസായവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 23 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 8921278782, 9446680061, 9495241299.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ. ടി. ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍, ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447, 8301098705.


Share our post

Kannur

കണ്ണാടിപ്പൊയിലിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 29 പവൻ കവർന്നു

Published

on

Share our post

ചെറുപുഴ: ഓലയമ്പാടി കണ്ണാടിപ്പൊയിലിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 29 പവനും 20,000 രൂപയും മോഷണം പോയി. കണ്ണാടിപ്പൊയിലിലെ മടേമ്മക്കുളത്ത് വാഴവളപ്പിൽകുഞ്ഞാമിനയുടെ വീട്ടിൽ നിന്നുമാണ് ബുധനാഴ്ച രാത്രി സ്വർണവും പണവും മോഷ്ടിച്ചത്. 15 വർഷത്തിലേറെയായി ഖത്തറിലുള്ള പൊന്നുവളപ്പിൽ അബ്ദുൽ നാസറിന്റെ ഭാര്യയും മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ പിൻഭാഗത്തെ കിണറിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കുഞ്ഞാമിനയുടെ മൂത്ത മകൾ ഫാത്തിമ വ്യാഴാഴ്ച വൈകിട്ട് 7.30ഓടെ എത്തി വീട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. വേനൽക്കാലത്ത് ഇവിടെ വെള്ളത്തിന് ബുദ്ധിമുട്ട് ഉള്ളതിനാൽ കുഞ്ഞാമിനയും മക്കളായ ഫാത്തിമ, അയിഷ എന്നിവരും കുറ്റൂർ കുളിയപ്രത്തുള്ള കുടുംബ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച രാത്രി 8.30ഓടെ വീട് പൂട്ടി കുഞ്ഞാമിനയും രണ്ട് പെൺമക്കളും കുളിയപ്രത്തുള്ള കുടുംബ വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷമാകാം കവർച്ച നടന്നത് എന്നാണ് നിഗമനം. പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസ്, എസ്.ഐ കെ. ഖദീജ, കണ്ണൂരിൽ നിന്നും എത്തിയ വിരലടയാള സംഘത്തിലെ വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രത്യേക സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലും മുകളിലത്തെ നിലയിലെ ഒരു മുറിയിലും ബാഗും മറ്റ് വസ്തുക്കളും വലിച്ചുവാരി ഇട്ട നിലയിലാണ്. വാതിലിന്റെ മുൻഭാഗത്ത് കമ്പി കൊണ്ട് ഇളക്കാൻ ശ്രമിച്ചതിന്റെ അടയാളമുണ്ട്. വീടിന്റെ എല്ലാ ഭാഗങ്ങളിലും പൊലീസ് വിശദമായ പരിശോധന നടത്തി. സംഭവത്തിൽ പെരിങ്ങോം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂരില്‍ ഇരുതലമൂരിയുമായി അഞ്ച് പേര്‍ പിടിയില്‍

Published

on

Share our post

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരത്തില്‍ ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നുമാണ് തൃക്കരിപ്പൂര്‍ സ്വദേശികളായ കെ.ഭികേഷ്, എം.മനോജ്, ടി.പി. പ്രദീപന്‍ എന്നിവരും ആന്ധ്രാപ്രദേശ് സ്വദേശികളായ ടി.നവീന്‍, കെ.ചന്ദ്രശേഖര്‍ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച KL 86 C 8024 കാര്‍ , KL 60 V 9645 സ്‌കൂട്ടര്‍ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. വംശനാശം സംഭവിക്കുന്ന ഇരുതലമൂരി പാമ്പിനെ അന്ധവിശ്വാസം കാരണമാണ് ലക്ഷങ്ങള്‍ കൈമാറുന്ന വില്‍പനചരക്കാക്കുന്നത്. ഇതു ഗുരുതരമായ കുറ്റകൃത്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുതലമൂരിയെ കൂടാതെ വെള്ളിമൂങ്ങയും ഇത്തരക്കാരുടെ കച്ചവട വസ്തുകളിലൊന്നാണ്.


Share our post
Continue Reading

Kannur

ആസ്പത്രി ആവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ കാർ മറിച്ചുവിറ്റു; മൂന്നുപേർക്കെതിരേ കേസ്

Published

on

Share our post

കണ്ണൂർ: ഒന്നരവർഷം മുമ്പ് ആസ്പത്രി അത്യാവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ കാർ ഭർത്താവിന്റെ സുഹൃത്ത് മറിച്ചുവിറ്റെന്ന യുവതിയുടെ പരാതിയിൽ മൂന്നുപേർക്കെതിരേ മയ്യിൽ പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മയ്യിൽ കുറ്റിയാട്ടൂർ മൂലക്കൽ പുരയിൽ എം.പി അശ്വന്ത്, മലപ്പുറം സ്വദേശികളായ റാഷിദ്, കണ്ണൻ എന്നിവർക്കെതിരേ മയ്യിൽ കോറളായി കുന്നും വളപ്പിൽ പുതിയ പുരയിൽ റഫീന, അഡ്വ. എം പി മുഹമ്മദ്‌ രിഫായി പാമ്പുരുത്തി മുഖേന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. റഫീനയുടെ ഭർത്താവ് കമ്പിൽ സ്വദേശി അബ്ദുൽ അസീസിന്റെ സുഹൃത്താണ് അശ്വന്ത്.2023 ഡിസംബർ 19നാണ്  ഭർത്താവിന്റെ നിർദേശപ്രകാരം അശ്വന്തിന് റഫീന സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള കാർ കൈമാറിയത്. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു. രണ്ടാഴ്ചത്തേക്കാണ് കെ എൽ 65 എം 7559 രജിസ്‌ട്രേഷനിലുള്ള മാരുതി സുസുക്കി ആൾട്ടോ കാർ അശ്വന്ത് കൊണ്ടുപോയത്.

ഇതിനു ശേഷം റഫീന കാർ തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മയ്ക്ക് അസുഖം ഭേദപ്പെടാത്തതിനാൽ രണ്ടാഴ്ചകൂടി സാവകാശം ചോദിച്ചു. പിന്നീട് ചോദിച്ചപ്പോൾ കാർ റാഷിദിന്റെ പക്കലാണെന്നും അവൻ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു അശ്വന്തിന്റെ മറുപടി. ഇതോടെ അശ്വന്ത് കള്ളം പറഞ്ഞതാണെന്നും വഞ്ചിക്കപ്പെട്ടെന്നും ബോധ്യമായി. റഫീനയും ഭർത്താവും മലപ്പുറത്ത് പോയി റാഷിദിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒരു ലക്ഷം രൂപ തന്നാൽ കാർ തിരികെ നൽകാമെന്നായിരുന്നു റാഷിദിന്റെ മറുപടി. കണ്ണൻ എന്നയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി. റഫീന മയ്യിൽ പോലിസ് സ്റ്റേഷനിലും കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് നീതി തേടി കോടതിയെ സമീപിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!