Kannur
അനധികൃത വ്യാപാരം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മക്കളെ പഠിപ്പിക്കില്ലെന്ന് വ്യാപാരികൾ

തളിപ്പറമ്പ:വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവ് നൽകുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റിൽ പറത്തി അധ്യാപകർ നടത്തുന്ന വ്യാപാരം വ്യാപാരികളെ മാത്രമല്ല സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയിൽ ആണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത്. ഒരു വിഭാഗത്തിന്റെ ഉപജീവനം തടസ്സപ്പെടുത്തുകയും വലിയ കമ്മീഷൻ ഈടാക്കി അമിത വിലയും ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങൾ നൽകുകയും ചെയ്യുന്നതു വിദ്യ അഭ്യസിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കും കുടുംബത്തിനും വലിയ ബാധ്യത വരുത്തുകയാണ്.
ഇതിനെതിരെ സംഘടന ഉത്തരവാദപ്പെട്ട അധികാരികൾ,ഉദ്യോഗസ്ഥർ,ഡിപ്പാർട്മെന്റ്,സ്കൂൾ അധികൃതർക്കടക്കം നേരിട്ടും രേഖപരമായും പരാതികളും കാമ്പയിനും പ്രക്ഷോപങ്ങളും നടത്തിയെങ്കിലും നിയന്ത്രിക്കേണ്ട അധികാരികൾ ഉറക്കം നടിക്കുകയാണ് ഇനിയും ഇതിനെതിരെ നടപടി എടുക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തടയാനും അന്ധികൃതവ്യാപാരം നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപാരികളുടെ മക്കളെ തുടർന്നു പഠിപ്പിക്കേണ്ടതില്ലെന്നും അങ്ങിനെയുള്ള സ്ഥാപനങ്ങളെ ബഹിഷ്കരിക്കുന്നത്ടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് സംഘടന ആലോചിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നാട്ടുകാരുടെ അത്താണികളായ ചെറുകിട വ്യാപാരികൾ അടക്കം ബുദ്ധിമുട്ടുന്ന വേളയിൽ ഇതുപോലെയുള്ള അനധികൃത വ്യാപാരം നിർത്തലാക്കുന്നതിനും അങ്ങിനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിനും തളിപറമ്പ മെർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡി.ഇ.ഒ ഓഫീസ് സൂപ്രണ്ടിന് നിവേദനം നൽകുകയും വ്യാപാരികൾ അനുഭവിക്കുന്ന പ്രതി സന്ധികൾ അവതരിപ്പിക്കുകയും ചെയ്തു നിവേദക സംഘത്തിൽ തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.റിയാസ്,ജനറൽ സെക്രട്ടറി വി.താജുദ്ധീൻ,ട്രഷറർ ടി.ജയരാജ് എന്നിവർ ഉണ്ടായി.
Kannur
അസാപ് കേരള തൊഴില്‍ മേള ഏപ്രില്‍ 12ന്

കണ്ണൂർ: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12ന് ജോബ് ഫെയര്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 12 ന് രാവിലെ 9.30 ന് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം.
https://forms.gle/TtkYmYZH2Tnh4J5v7 എന്ന ലിങ്ക് വഴിയോ 9495999712 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്‌സ്ആപ്പ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം.
Kannur
മുത്താറിപ്പീടിക – ചെറുവാഞ്ചേരി റോഡില്‍ നാളെ മുതൽ ഗതാഗത നിയന്ത്രണം

പാനൂർ: മുത്താറിപ്പീടിക – ചെറുവാഞ്ചേരി റോഡില്‍ മഞ്ഞകാഞ്ഞിരത്ത് കലുങ്ക് നിര്‍മാണവും എംഎസ്എസ് പ്രവൃത്തിയും നടക്കുന്നതിനാല്‍ നാളെ മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. പാനൂര്‍ – മുത്താറിപ്പീടിക -വരപ്ര -മഞ്ഞകാഞ്ഞിരം വള്ള്യായി – മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോവുന്ന ബസുകള്‍ പാനൂര്‍ -മുത്താറിപ്പീടിക – കല്ലറക്കല്‍ പള്ളി – വള്ള്യായി – മരപ്പാലം വഴി പോകണം. പാനൂര്‍ – ചെണ്ടയാട് റൂട്ടില്‍ പാടാന്‍ താഴെ വരെ പോവുന്ന ബസുകള്‍ ചെണ്ടയാട് ജംഗ്ഷനില്‍ നിര്‍ത്തിയിടേണ്ടതാണ്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Kannur
നിരോധിത ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: നിരോധിത ലഹരി മരുന്നുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിൽ. തയ്യിൽ കടപ്പുറം റോഡിലെ കെ ഷിജിൽ(29) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും പാന്റിൽ സൂക്ഷിച്ച 5.4ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്കൂട്ടറിന്റെ പിറകിലുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ചിറക്കൽ ചിറക്ക് സമീപം വളപട്ടണം എസ്ഐമാരായ ടി എം വിപിൻ, സുരേഷ് ബാബു, ഉദ്യോഗസ്ഥരായ റിനോജ്, അജേഷ് എന്നിവർ വാഹന പരിശോധന നടത്തി വരവേയാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പിടിയിലായത്. പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടുന്നതിനിടയിലാണ് പിറകിലിരുന്നയാൾ ഓടിരക്ഷപ്പെട്ടത്. കെ എൽ20ടി 1558 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്