Connect with us

Kerala

കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; കാല്‍പാദത്തില്‍ മാത്രം മാംസം

Published

on

Share our post

കോട്ടയം: തലപ്പലം അറിഞ്ഞൂറ്റിമംഗലത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു കാല്‍പാദത്തില്‍ മാത്രമാണ് മാംസം അവശേഷിച്ചിരുന്നത്. സമീപത്തു നിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു. കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ പ്രദേശവാസിയായ വയോധികന്റെതെന്നാണ് സംശയം. അതേസമയം, ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. പോലീസും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.


Share our post

Kerala

വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസ്; വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Published

on

Share our post

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് ആശ്വാസമായി മോട്ടോർ വാഹനവകുപ്പിന്‍റെ ഉത്തരവ്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്നാണ് ഗതാഗത കമ്മീഷണർ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളിൽ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണർ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. കൃത്യമായ തെളിവുകളുണ്ടായാൽ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താൽ മതിയെന്നാണ് ഉത്തരവ്. മാത്രമല്ല കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറിൽ മാറ്റം വരുത്തിയാൽ കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചു. ടാക്സി വാഹനങ്ങള്‍ക്ക് ഈ കേസെടുക്കുന്നത് ബുദ്ധിമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ നിർദ്ദേശം.


Share our post
Continue Reading

Kerala

വിളിക്കുന്നത് ആരെന്നറിയാന്‍ ട്രൂ കോളറൊന്നും വേണ്ട, പുതിയ ഫീച്ചര്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

Published

on

Share our post

തിരുവനന്തപുരം: നമ്മുടെയൊക്കെ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍, അത് സേവ് ചെയ്തിട്ടില്ലാത്ത നമ്പറാണെങ്കില്‍ വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കണ്ടേ? ഇപ്പോള്‍ പലരും ട്രൂ കോളര്‍ പോലുള്ള ആപ്പുകളൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി അതിന്റേയും ആവശ്യമുണ്ടാകില്ല. ടെലികോം സേവന കമ്പനികള്‍ തന്നെ കോള്‍ വരുമ്പോള്‍ അതാരാണെന്ന വിവരം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? അങ്ങനൊരു സൗകര്യം വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ്. കോള്‍ വരുമ്പോള്‍ നമ്പറിനൊപ്പം ആരാണ് വിളിക്കുന്നതെന്ന് കാണിക്കുന്നതിനുള്ള പരീക്ഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ടെലികോം വകുപ്പ്. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃതൃങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോളര്‍ നെയിം പ്രസന്റേഷന്‍ അഥവാ സിഎന്‍പി എന്നാണ് പദ്ധതിയുടെ പേര്. ഹരിയാണയിലും മഹാരാഷ്ട്രയിലും ഇതിന്റെ ആദ്യഘട്ട പരീക്ഷണം നടന്നിരുന്നു. റിലയന്‍സ്, ജിയോ, ഭാരതി എയര്‍ടെല്‍ കമ്പനികളാണ് പരീക്ഷണം നടത്തിയത്. വോഡഫോണും വിയും ഉടന്‍ പരീക്ഷണത്തിന് തുടക്കമിടും. വരുംമാസങ്ങളില്‍ രാജ്യവ്യാപകമായി ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 4ജി, 5ജി ഉപഭോക്താക്കള്‍ക്കായിരിക്കും ഈ സൗകര്യം ആദ്യം ലഭിക്കുക. ട്രൂകോളര്‍പോലെയുള്ള ആപ്പുകള്‍ ഇതിനായി ക്രൗഡ് സോഴ്സ് ഡേറ്റയെ ആശ്രയിക്കുമ്പോള്‍ കൂടുതല്‍ ആധികാരികമായ കെ.വൈ.സി. വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ടെലികോം കമ്പനികള്‍ കോളര്‍ ഐഡികള്‍ പ്രദര്‍ശിപ്പിക്കുക.


Share our post
Continue Reading

Kerala

ആ നടൻ ഷൈൻ! പരാതി നൽകി നടി വിൻസി അലോഷ്യസ്; സിനിമയേതെന്നും വെളിപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം: വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോയെന്ന് വിവരം. നടനെതിരെ വിൻസി പരാതി നൽകി. ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കുമാണ് (ഇന്റേണൽ കംപ്ലെയ്ൻന്റ് അതോറിറ്റി) പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിൻസി ആരോപിച്ചിരുന്നു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മോശം പെരുമാറ്റം. സംഭവത്തിൽ വിൻസിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസെടുക്കാനാണ് പൊലീസിന്റെയും നീക്കം. നടനെതിരെ നടപടിയെടുക്കുമെന്ന് താരസംഘടനയായ അമ്മയും ഉറപ്പുനൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!