ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയയാൾ അറസ്റ്റിൽ

കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍വഴി പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്നയാള്‍ പിടിയില്‍.
മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയില്‍ വേണാനിക്കോടുവീട്ടില്‍ ബൈജുവിനെയാണ് (45) എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് വണ്ടൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. മറ്റൊരു ഓണ്‍ലൈന്‍ ചാനലില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പെണ്‍കുട്ടിയെയും അവരുടെ കുഞ്ഞിനെയും മാതാവിനെയും കുറിച്ചെല്ലാം മോശമായ രീതിയില്‍ പ്രതിപാദിച്ച് വീഡിയോ ചെയ്തുവെന്നാണ് പരാതി. ഓണ്‍ലൈന്‍ ചാനലുകള്‍വഴി പ്രചരിപ്പിച്ച വീഡിയോകള്‍ സഹിതമാണ് പരാതിപ്പെട്ടത്.
പ്രതി അപ്ലോഡ് ചെയ്ത വീഡിയോകളുടെ വിവരങ്ങള്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചശേഷമാണ് അറസ്റ്റ് ചെയ്തത്.