കളരിവാതുക്കൽ കളിയാട്ടം ജൂൺ രണ്ടിന്

കണ്ണൂർ : ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിക്കുന്ന വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം (കലശം) ജൂൺ രണ്ടിന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് കളരിവാതുക്കൽ ഭഗവതിയുടെ പന്തീരടി പൂജക്ക് ശേഷം വടക്കൻ നടയിൽ തിരുമുടിയേറുന്ന മുത്താണിശ്ശേരി ബാബു പെരുവണ്ണാൻ തോറ്റം പാടിയ ശേഷമാണ് തീയതി കുറിച്ചത്. ചടങ്ങുകൾക്ക് കളരിവാതുക്കൽ മുത്ത പിടാരർ കേശവൻ മൂസത് മുഖ്യകാർമികത്വം വഹിച്ചു.