Kerala
ആക്രിക്കച്ചവടത്തിന്റെ മറവിൽ ബൈക്ക് മോഷണം; അന്ത:സംസ്ഥാന സംഘം പിടിയിൽ

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്ന അന്ത:സംസ്ഥാന മോഷണ സംഘത്തിലെ ഏഴുപേർ കൊല്ലം ഈസ്റ്റ് പോലീസിൻ്റെ പിടിയിലായി. ഇവർ ജില്ലയിൽനിന്ന് മോഷ്ടിച്ചു കടത്തിയ 28 ബൈക്കുകളും വാഹനഭാഗങ്ങളും തമിഴ്‌നാട് തെങ്കാശി ജില്ലയിലെ അടയ്ക്കൽ പട്ടണത്തിലെ യാർഡിൽ നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ചു. ആക്രിക്കച്ചവടത്തിൻ്റെ മറവിൽ ബൈക്കുകൾ മോഷ്‌ടിച്ച് അതിർത്തി കടത്തി സ്പെയർ പാർട്‌സായി വിൽക്കുന്ന സംഘത്തിലെ അംഗങ്ങളായ കരിക്കോട് സാരഥി നഗർ-52, ഫാത്തിമ മൻസിലിൽ ഷഹൽ (42), ഓയൂർ റാഷിന മൻസിലിൽ റാഷിദ് (33), വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ് (64), ഉമയനല്ലൂർ അടികാട്ടുവിള പുത്തൻവീട്ടിൽ സലിം (71), പിണയ്ക്കൽ തൊടിയിൽവീട്ടിൽ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേശൻ (24), കുമാർ (49) എന്നിവരാണ് അറസ്റ്റിലായത്. അനസ്, റാഷിദ്, മണികണ്ഠൻ എന്നിവരാണ് പ്രധാന മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു. അനസും കൂട്ടരും മോഷ്‌ടിച്ച വാഹനങ്ങൾ കതിരേശന് എത്തിച്ചു നൽകും. കതിരേശനാണ് ബൈക്കുകൾ അതിർത്തി കടത്തിയിരുന്നത്. മണികണ്ഠനും തെങ്കാശി യാർഡ് ഉടമ ശെൽവവും പിടിയിലായിട്ടില്ല. ഇവർക്കായി അന്വേഷണം തുടരുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തുനിന്നടക്കം ബൈക്കുകൾ മോഷണം പോകുന്നത് പതിവായതോടെയാണ് ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. വാഹന ബ്രോക്കർമാരെയും വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നവരെയും വാഹനമോഷണ കേസുകളിൽപ്പെട്ടവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ അനസിനെ പിടികൂടിയത്. ഇയാൾ വഴി മറ്റു പ്രതികളെ കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച ബൈക്കുകൾ തമിഴ്‌നാട്ടിലേക്കാണ് കടത്തുന്നതെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം അനസ് വഴി വാഹനം നൽകാനുണ്ടെന്ന വ്യാജേന കതിരേശനെ വിളിച്ചുവരുത്തി. തെങ്കാശിയിലെ യാർഡ് കണ്ടെത്തിയെങ്കിലും ആയിരക്കണക്കിന് ബൈക്കുകളുണ്ടായിരുന്ന ഇവിടത്തെ വാഹനങ്ങളേറെയും പൊളിച്ചുമാറ്റിയ നിലയിലായിരുന്നു.
ബൈക്കുകൾ അതിർത്തി കടത്താൻ ഉപയോഗിച്ച ചരക്ക് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൻ്റെ പലഭാഗങ്ങളിൽ നിന്നായി ദിവസേന അഞ്ച് ബൈക്കുകൾ വീതമാണ് ഈ വാഹനത്തിൽ തമിഴ്‌നാട്ടിലെത്തിച്ചിരുന്നത്. സബ് ഇൻസ്പെക്ടർ ദിൽജിത്ത്, സി.പി.ഒ.മാരായ അനു ആർ.നാഥ്, ഷെഫീക്ക്, സൂരജ്, എം.അനീഷ്, അനീഷ്, ഷൈജു ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
പ്ലസ് വൺ പ്രവേശനം 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.
ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.
Kerala
ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.
2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.
130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.
വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം
തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.
Kerala
എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.
എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്