കോടിയേരി മേഖലയിൽ ഇന്ന് ഹർത്താൽ

തലശ്ശേരി: സി.പി.എം നേതാവും നഗരസഭ മുൻ വൈസ് ചെയർമാനുമായ എം. പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോടിയേരി മേഖലയിൽ ശനിയാഴ്ച പകൽ ഒന്ന് മുതൽ മൂന്ന് വരെ ഹർത്താൽ ആചരിക്കും. മരുന്ന് ഷാപ്പുകൾ, ഹോട്ടലുകൾ എന്നിവയെ ഒഴിവാക്കി.
മൃതദേഹം രാവിലെ 9.30 മുതൽ പകൽ 12വരെ മാടപ്പീടികയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിലും 12 മുതൽ 2.30 വരെ വീട്ടിലും പൊതുദർശനം. മൂന്നിന് കണ്ടിക്കൽ നിദ്രാതീരത്ത് സംസ്കരിക്കും. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി. ശശി, ജില്ല സെക്രട്ടറിയേറ്റംഗം കാരായി രാജൻ, ഏരിയ സെക്രട്ടറി സി.കെ. രമേശൻ, ലോക്കൽ സെക്രട്ടറിമാരായ എ. ശശി, പി.പി. ഗംഗാധരൻ തുടങ്ങിയവർ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആസ്പത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു