അതിജീവനത്തിന്റെ പ്രതീകം;കാർത്തുമ്പി കുടകളുമായി അട്ടപ്പാടിയിലെ ആദിവാസി അമ്മമാരും പ്രോഗ്രസീവ് ടെക്കീസും

കൊച്ചി : അതിജീവനത്തിന്റെ മറ്റൊരു മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് അട്ടപ്പാടിയിലെ ഒരു കൂട്ടം ആദിവാസി അമ്മമാർ. കാർത്തുമ്പി കുടകൾ എന്ന പേരിട്ട് കുട നിർമിച്ച് വിൽക്കുകയാണ് ഇവർ. അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കുന്ന ഇവർക്ക് സഹായവുമായി ഇൻഫോപാർക്കിലെ പ്രോഗ്രസീവ് ടെക്കീസ് പുതിയ പദ്ധതി ആരംഭിക്കുന്നു.
ഇൻഫോപാർക്കിൽ പ്രോഗ്രസീവ് ടെക്കിസിന്റെ നേതൃത്വത്തിൽ കാർത്തുമ്പി കുടകൾ അവതരിപ്പിക്കുന്നു. കുട വാങ്ങാം കൂടെ നിൽക്കാം എന്ന പദ്ധതി പ്രകാരമാണ് ഇൻഫോപാർക്കിൽ കുടകൾ അവതരിപ്പിക്കുന്നത്. ഇൻഫോപാർക്ക്, സെസ്, സ്മാർട് സിറ്റി എന്നിവിടങ്ങളിൽ മാത്രമാണ് വിതരണം. ഒരു ത്രീ ഫോൾഡ് കുടയ്ക്ക് 350 രൂപയാണ് വില. 2 ആഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: അനൂപ് – 9986924709, നികിത- 7907637704, Baji – 9846306334.