കാട്ടാന രാത്രി വീട് ആക്രമിച്ചു; ഇറങ്ങിയോടിയ വയോധികനെ ചവിട്ടിക്കൊന്നു

ഗൂഡല്ലൂർ: ദേവാലയിൽ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു. ദേവാലഹട്ടി റേഷൻ കടയ്ക്ക് സമീപത്തെ പളനിയാണ്ടി( 84) യാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി രണ്ടര മണിയോടെ വീടിന് സമീപമെത്തിയ കാട്ടാന വീടാക്രമിച്ചു. വീടിൻ്റെ പുറകുവശത്തേയ്ക്കിറങ്ങിയ പളനിയാണ്ടിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പളനിയാണ്ടിയും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്.