പഴശ്ശി ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

മട്ടന്നൂർ : മെയ് അവസാനത്തോട് കൂടി കാലവര്‍ഷം ആരംഭിക്കാനിടയുള്ളതിനാലും നിലവില്‍ പഴശ്ശി ബാരേജിൽ ജലനിരപ്പ് ഉയരുന്നതിനാലും ഇനിയൊരറിയിപ്പ് ഇല്ലാതെ തന്നെ ബാരേജിന്റ ഷട്ടറുകള്‍ കാലവര്‍ഷത്തിന് അനുസരിച്ച് തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് പി.വൈ.ഐ.പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.