സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ പ്രവേശനം

Share our post

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പ്രിലിമിനറി-കം-മെയിൻസ് കോഴ്‌സ് പ്രവേശനത്തിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്പോട്ട് അഡ്മിഷൻ വഴിയും ചേരാം. രജിസ്‌ട്രേഷൻ സൗകര്യം https://kscsa.org എന്ന വെബ്‌സൈറ്റിൽ 31-ന് അഞ്ചുവരെ ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 40,000 രൂപയും ജി.എസ്.ടി.യും.

പ്രിലിമിനറി ജയിക്കുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. അഡോപ്ഷൻ സ്കീം പ്രകാരം മെയിൻ പരീക്ഷ വിജയിക്കുന്നവർക്ക് അഭിമുഖ പരിശീലനവും അഭിമുഖത്തിൽ പങ്കെടുക്കാനും തിരികെയെത്താനുമുള്ള വിമാനയാത്രാ സൗകര്യവും കേരളഹൗസിൽ താമസവും ഭക്ഷണസൗകര്യവും സൗജന്യമായി അനുവദിക്കും. ഫോൺ: 0471 2313065, 8281098863.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!