കൊട്ടിയൂരിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്

കൊട്ടിയൂർ: വൈശാഖോത്സവം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി കൊട്ടിയൂരിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ നടത്തും. വ്യാഴാഴ്ച മുതലാണ് സ്പെഷ്യൽ സർവീസ് തുടങ്ങുക.
തലശ്ശേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് പുലർച്ചെ 5.30 മുതൽ കൊട്ടിയൂരേക്ക് ബസുകൾ പുറപ്പെടും. കൊട്ടിയൂർ യാത്രക്കാരുടെ ലഭ്യത അനുസരിച്ച് കണ്ണൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടായിരിക്കും.
അൻപതോളം ബസുകൾ വിവിധ ഇടങ്ങളിൽ നിന്ന് കൊട്ടിയൂരിലേക്ക് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.